നടൻ രാഹുൽ മാധവ് വിവാഹിതനായി; ആശംസകളുമായി താരങ്ങൾ

സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു
രാഹുൽ മാധവിന്റെ വിവാഹത്തിൽ നിന്ന്/ ചിത്രം; ഇൻസ്റ്റ​ഗ്രാം
രാഹുൽ മാധവിന്റെ വിവാഹത്തിൽ നിന്ന്/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on: 
2 min read


നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീ ആണ് വധു. ബെം​ഗളൂരുവിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. 

നടൻമാരായ സൈജു കുറിപ്പ്, നരേൻ, സംവിധായകൻ ഷാജി കൈലാസ്, , നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ച് നവദമ്പതിമാർക്ക് ആശംസകളും കുറിച്ചിട്ടുണ്ട്. 

തമിഴ് ചിത്രമായ അധേ നേരം അധേയിടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ അഭിനയരം​ഗത്തേക്ക് എത്തുന്നത്. ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വാടാമല്ലി, ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോൺ, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ആമി, ട്വൽത്ത്മാൻ, കടുവ, പാപ്പൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER