'ഇന്ത്യൻ സ്ത്രീകളാണ് മികച്ചതെന്ന് ദീപിക തെളിയിച്ചു'; പ്രശംസിച്ച് കങ്കണ റണാവത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2023 11:49 AM  |  

Last Updated: 13th March 2023 11:50 AM  |   A+A-   |  

DEEPIKA_KANGANA_OSCAR

കങ്കണ റണാവത്ത്/ ചിത്രം; ഫെയ്സ്ബുക്ക്, ഓസ്കർ വേദിയിൽ ദീപിക പദുക്കോൺ/ ചിത്രം; പിടിഐ

 

സ്കർ വേദിയിൽ അവതാരകയായി എത്തിയ ദീപിക പ​ദുക്കോണിനെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ‌
ദീപിക പദുക്കോൺ അതീവ സുന്ദരിയാണെന്നും രാജ്യത്തിന്റെ ഒന്നടങ്കം തോളിലേറ്റിയാണ് ഓസ്കർ വേദിയിൽ എത്തിയത് എന്നുമാണ് കങ്കണ കുറിച്ചത്. ദീപികയുെട ഓസ്കർ വേദിയിലെ അവതരണത്തിന് വിഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

എത്ര മനോ​ഹരിയാണ് ദീപിക പദുകോൺ. രാജ്യത്തെ മുഴുവൻ ഒരുമിപ്പിച്ച്, അതിന്റെ പ്രതിച്ഛായയും പ്രശസ്തിയും ആ ലോലമായ തോളിൽ വഹിച്ചുകൊണ്ട് വളരെ മാന്യമായും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്നത് അത്ര എളുപ്പമല്ല. ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചതെന്നതിന്റെ സാക്ഷ്യമായി ദീപിക തലയുയർത്തി നിൽക്കുന്നു.- കങ്കണ കുറിച്ചു. 

പോസ്റ്റിനു താഴെ നിരവധി പേരാണ് ദീപികയെ പ്രശംസിച്ചുകൊണ്ട എത്തിയത്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാന നിമിഷം എന്നായിരുന്നു ഒരാൾ കുറിച്ചത്. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ പിന്തുണയ്ക്കുന്നത് കാണാൻ തന്നെ മനോഹരമാണ് എന്നായിരുന്നു മറ്റൊരു കമന്റ്. കങ്കണയെ കൂടാതെ ആലിയ ഭട്ട്, സമാന്ത തുടങ്കിയവരും ദീപികയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തി. 

ആർആർആറിലെ ‘നാട്ടു നാട്ടു’ ഓസ്കർ വേദിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ആമുഖം പറയാനെത്തിയത് ദീപികയാണ്. കറുത്ത ലൂയി വിറ്റൺ ​ഗൗണ്‌‍‍ ധരിച്ചാണ് ദീപിക ഓസ്കർ വേദിയിലെത്തിയത്. വെൽവെറ്റ് ഓഫ് ഷോൾഡർ ഗൗണിൽ ഒരു പഴയകാല ഹോളിവുഡ് സ്‌റ്റൈലിലാണ് ദീപിക ഒരുങ്ങിയത്. ഫുൾ സ്ലീവിൽ തോളോട് ചേർത്ത് നൽകിയിരിക്കുന്ന ഡ്രേപ്പിങ്സ് ഡിസൈനിന്റെ മറ്റൊരു പ്രത്യേകതയാണ്. കൈയിൽ ഒപ്പേറ ​ഗ്ലൗസും അണിഞ്ഞിരുന്നു. മുകൾ ഭാ​ഗം ശരീരത്തോട് ഒട്ടിക്കിടക്കുന്ന മെർമേയ്ഡ് ശൈലിയിലാണ് ​ഗൗണിന്റെ ഡിസൈൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടിയപ്പോൾ; 'യോദ്ധ' കഥ പറഞ്ഞ് ഉർവശി, കേട്ടിരുന്ന് ജ​ഗതി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ