

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു. തീപിടുത്തത്തെ ന്യായീകരിച്ചുകൊണ്ട് ഉയർന്നുവന്ന വാദങ്ങൾ ഉയർത്തിക്കാട്ടിയുള്ള മാനുവല്‍ റോണിയുടെ ആക്ഷേപഹാസ്യ പോസ്റ്റാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആഷിഖ് അബു പങ്കുവച്ചത്.
നോട്ട് നിരോധന സമയത്ത് കേട്ട ന്യായീകരണങ്ങൾ പോലെ തന്നെയാണ് തീപിടുത്തത്തെ ന്യായീകരിച്ചുകൊണ്ട് ചിലർ പറയുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്. ‘‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല’’, ‘‘തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.’’, ‘‘എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു’’, ‘‘ എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്.’’ സന്ദേശം സിനിമയിലെ ഡലോഗ് ഇപ്പോഴാണ് പിടികിട്ടിയത്. വിഘടനവാദികളും പ്രതിക്രിയവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നാണ് പോസ്റ്റിലുള്ളത്.
പത്ത് ദിവസത്തിൽ അധികം നീണ്ടും നിന്ന് പുക കൊച്ചിയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി സിനിമാപ്രവർത്തകരാണ് തീപിടിത്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയിൽ വിമർശനവുമായി രംഗത്തെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates