98 ശതമാനം ഭേദമായി, ഇനി ഒരു രണ്ട് ശതമാനം കൂടി ശരിയാകാനുണ്ട്, ആശ്വാസവാർത്തയുമായി മിഥുൻ

ആരോ​ഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നുവെന്ന് മിഥുൻ രമേശ്
മിഥുൻ രമേശ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം
മിഥുൻ രമേശ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം

ബെൽസ് പാൾസി എന്ന രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുൻ രമേശ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. കുറച്ച് ദിവസത്തെ ഫിസിയോതെറാപ്പി കൂടി ബാക്കിയുണ്ടെന്നും താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരോ​ഗ്യനിലയിൽ ഏറെ ആശ്വാസകരമായ വാർത്തയുമായി മിഥുൻ വീണ്ടുമെത്തിയിരിക്കുകയാണ്. 

'രോ​ഗം 98 ശതമാനത്തോളം റിക്കവറായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെയായിട്ട് മുന്നോട്ടുപോകുകയാണ്. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി', മിഥുൻ രമേശ് പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിഥുൻ ഇക്കാര്യം അറിയിച്ചത്. 

കഴിഞ്ഞ മാസമാണ് ബെൽസ് പാൾസിയെ തുടർന്ന് മിഥുൻ രമേശ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ സഹായിക്കുന്നത് മുഖത്തെ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്‌ക്കുന്ന ഞരമ്പുകൾ തളരുന്ന അവസ്ഥയാണ് ബെൽസ് പാഴ്സി എന്ന രോ​ഗാവസ്ഥ. മിക്ക രോ​ഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോ​ഗം സുഖപ്പെടാറാണ് പതിവ്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com