ഇനി കളിച്ചാൽ വയസാകുമ്പോൾ നടുവേദന വരും; സാമി സാമി പാട്ടിന് ചുവടുവെക്കില്ലെന്ന് രശ്മിക മന്ദാന

സാമി സാമി ​ഗാനത്തിന് ചുവടുവയ്ക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രശ്മിക
രശ്മിക മന്ദാന/ ഫെയ്സ്ബുക്ക്, സാമി സാമി ​ഗാനത്തിൽ നിന്ന്
രശ്മിക മന്ദാന/ ഫെയ്സ്ബുക്ക്, സാമി സാമി ​ഗാനത്തിൽ നിന്ന്

തെന്നിന്ത്യയും കടന്ന് ബോളിവുഡ് സിനിമാലോകം കീഴടക്കിയിരിക്കുകയാണ് രശ്മിക മന്ദാന. അല്ലു അർജുന്റെ നായികയായി എത്തിയ പുഷ്പയിലൂടെയാണ് താരം കൂടുതൽ പ്രശസ്തിയിൽ എത്തുന്നത്. ചിത്രത്തിലെ സാമി സാമി എന്ന ​ഗാനത്തിലെ രശ്മികയുടെ ഡാൻസും ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇനി സാമി സാമി ​ഗാനത്തിന് ചുവടുവയ്ക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രശ്മിക. 

ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് താരം ഇത് വ്യക്തമാക്കിയത്. നേരിട്ട് കാണുമ്പോള്‍ താരത്തിനൊപ്പം സാമി സാമി പാട്ടിന് ചുവടുവെയ്ക്കാന്‍ പറ്റുമോ എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. 'ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമി സ്റ്റെപ്പ് കളിച്ചു. ഇനിയും ആ ചുവട് വെച്ചാൽ വയസാകുമ്പോൾ നടുവേദന വരുമെന്നാണ് തോന്നുന്നത്. എന്തിനാണ്നേ എന്നോട് ഇങ്ങനെ ചെയ്യുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം'- രശ്മിക മറുപടിയായി കുറിച്ചു. 

മലയാളം സിനിമയോടുള്ള ഇഷ്ടവും രശ്മിക പങ്കുവച്ചു. മലയാളം സിനിമ മികച്ചതാണെന്നും അവിടെയുള്ളവർ ഏറെ സ്നേഹമുള്ളവരാണെന്നും താരം പറയുന്നുണ്ട്.  2021 ഡിസംബറിലാണ് പുഷ്പയുടെ ആദ്യ ഭാ​ഗം റിലീസായാത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത്. പുഷ്പയുടെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com