നടൻ അജിത്ത് കുമാറിന്റെ അച്ഛൻ പി സുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈയിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം
അജിത്ത് കുമാർ അച്ഛൻ സുബ്രഹ്മണ്യനും അമ്മ മോഹിനിക്കുമൊപ്പം/ ചിത്രം; ട്വിറ്റർ
അജിത്ത് കുമാർ അച്ഛൻ സുബ്രഹ്മണ്യനും അമ്മ മോഹിനിക്കുമൊപ്പം/ ചിത്രം; ട്വിറ്റർ
Updated on
1 min read

ചെന്നൈ; തമിഴ് സൂപ്പർതാരം അജിത്ത് കുമാറിന്റെ അച്ഛൻ പി സുബ്രഹ്മണ്യം അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് നാളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 

സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേരാണ് പി. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്. ബസന്ത് ന​ഗറിലായിരിക്കും സംസ്കാരം നടക്കുക.

പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്മണ്യം. മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍. മുന്‍നടി ശാലിനി മരുമകളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com