രജനീകാന്ത് കേരളത്തില്‍; ജയിലര്‍ ഷൂട്ട് ചാലക്കുടിയില്‍, ഫാന്‍ഗേള്‍ മൊമന്റ് പങ്കുവച്ച് അപര്‍ണ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2023 05:44 PM  |  

Last Updated: 23rd March 2023 05:47 PM  |   A+A-   |  

rajinikanth_in_kerala

രജനീകാന്ത് കേരളത്തിൽ എത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്, രജനീകാന്തിനൊപ്പം അപർണ/ ഇൻസ്റ്റ​ഗ്രാം

 

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കേരളത്തില്‍. പുതിയ ചിത്രം ജയിലര്‍ സിനിമയുടെ അവസാനഘട്ട ഷൂട്ടിങ്ങിനായാണ് രജനീകാന്ത് കേരളത്തില്‍ എത്തിയത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചാലക്കുടിയിലാവും നടക്കുക. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aparna Balamurali (@aparna.balamurali)

വിമാനത്താവളത്തില്‍ വന്നിറങ്ങിയ രജനീകാന്തിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നടി അപര്‍ണ ബാലമുരളി രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു. വിമാനത്തില്‍ നിന്നുള്ളതാണ് ചിത്രം. 

'മുത്തുവേല്‍ പാണ്ഡ്യന്‍' എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്. രമ്യാ കൃഷ്ണന്‍, മലയാളി താരം വിനായകന്‍ കന്നഡ താരം ശിവരാജ് കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രങ്ങളായി എത്തും. സ്റ്റണ്ടി ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു.