'ആര്‍ആര്‍ആര്‍ ബോളിവുഡ് അല്ല തമിഴ് ചിത്രം'; അവതാരകനെ 'തിരുത്തി' പ്രിയങ്ക ചോപ്ര; ഇങ്ങനെ മണ്ടത്തരം പറയരുതെന്ന് വിമര്‍ശനം

വളരെ ആത്മവിശ്വാസത്തോടെയുള്ള താരത്തിന്റെ മറുപടിയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്
പ്രിയങ്ക ചോപ്ര/ ചിത്രം; ഫെയ്സ്ബുക്ക്, ആർആർആർ പോസ്റ്റർ
പ്രിയങ്ക ചോപ്ര/ ചിത്രം; ഫെയ്സ്ബുക്ക്, ആർആർആർ പോസ്റ്റർ
Updated on
1 min read

സ്‌കര്‍ പുരസ്‌കാര നേട്ടത്തിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിനു തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍. എന്നാല്‍ തെന്നിന്ത്യന്‍ ചിത്രം എന്നല്ല ബോളിവുഡ് ചിത്രം എന്നാണ് ആര്‍ആര്‍ആറിനെ പലരും വിശേഷിപ്പിച്ചത്. ഇത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നടി പ്രിയങ്ക ചോപ്രയുടെ വാക്കുകളാണ്. 

കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലാണ് താരത്തിന് അബദ്ധം പറ്റിയത്. ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമാണെന്ന അവതാരകന്റെ വാക്കുകള്‍ തിരുത്തിക്കൊണ്ട് പ്രിയങ്ക ചോപ്ര പറഞ്ഞത് അത് ഒരു തമിഴ് ചിത്രമാണ് എന്നായിരുന്നു. വളരെ ആത്മവിശ്വാസത്തോടെയുള്ള താരത്തിന്റെ മറുപടിയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. 

പ്രിയങ്ക ബോളിവുഡിലെ മാറ്റങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് അവതാരകന്‍ ആര്‍ആര്‍ആറിനെക്കുറിച്ച് പരാമര്‍ശിച്ചത്. ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമല്ലെന്നും തമിഴ് സിനിമയാണെന്നും പറഞ്ഞ പ്രിയങ്ക അത് അവഞ്ചേഴ്‌സ് പോലെയാണെന്നും പറഞ്ഞു. അഭിമുഖം പുറത്തുവന്നതോടെ പ്രിയങ്കയ്‌ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രത്തേക്കുറിച്ചുപോലും അറിയാതെയാണോ സംസാരിക്കുന്നത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ചോദ്യം. ഇത് കേട്ടതോടെ എല്ലാ ബഹുമാനവും നഷ്ടപ്പെട്ടെന്നും കുറിക്കുന്നവരുണ്ട്. സ്മാര്‍ട്ടാവാം ഓവര്‍ സ്മാര്‍ട്ടാവരുത് എന്ന മുന്നറിയിപ്പുമായും ചിലരെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com