പ്രിയങ്കയ്ക്കും നിക്കിനുമൊപ്പം ആദ്യമായി ഇന്ത്യയില്‍ എത്തി മാല്‍തി; വൈറലായി വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 05:54 PM  |  

Last Updated: 31st March 2023 05:54 PM  |   A+A-   |  

priyanka_chopra_daughter

മാൽതിക്കൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയ പ്രിയങ്കയും നിക് ജൊനാസും/ വിഡിയോ സ്ക്രീൻഷോട്ട്

 

കളേയും കൊണ്ട് ആദ്യമായി ഇന്ത്യയില്‍ എത്തി ഹോളിവുഡ് താരജോഡികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ആദ്യമായാണ് പ്രിയങ്കയുടെ പൊന്നോമന മാല്‍തി മേരി ഇന്ത്യയില്‍ വരുന്നത്. ഇന്ന് ഉച്ചയ്ക്ക്‌ശേഷമാണ് മുംബൈയിലെ വിമാനത്താവളത്തില്‍ മകള്‍ക്കൊപ്പം താരദമ്പതികള്‍ എത്തിയത്. 

ഭര്‍ത്താവ് നിക് ജൊനാസിനും മാല്‍തിക്കുമൊപ്പം പ്രിയങ്ക ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മാല്‍തിയുടെ ചിത്രങ്ങള്‍. ജനുവരി 2022ലാണ് ദമ്പതികള്‍ക്ക് മകള്‍ ജനിക്കുന്നത്. 

വാടകഗര്‍ഭപാത്രത്തിലൂടെയായിരുന്നു ദമ്പതികള്‍ക്ക് മകള്‍ ജനിക്കുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രിയങ്ക മകള്‍ക്കൊപ്പം കവര്‍ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടു. 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാവുന്നത്. വിവാഹശേഷം ലോസ് ഏഞ്ചല്‍സിലാണ് ഇരുവരും സ്ഥിരതാമസമാക്കിയിരിക്കുന്നത്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prabhasakshi (@prabhasakshi)

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇത് അം​ഗീകരിക്കാനാവാത്തത്'; ആദിവാസികൾക്ക് തിയറ്ററിൽ പ്രവേശനം നിഷേധിച്ച സംഭവം, പ്രതികരിച്ച് കമൽ ഹാസനും വിജയ് സേതുപതിയും​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ