'ഞാന്‍ ഉറങ്ങുമ്പോള്‍ ശ്വാസത്തിലുണ്ടാകുന്ന മാറ്റം പോലും അവള്‍ക്കറിയാം, പ്രണയിക്കാന്‍ തുടങ്ങിയിട്ട് 19 വര്‍ഷം'; കുറിപ്പുമായി വിനീത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 01:42 PM  |  

Last Updated: 31st March 2023 01:42 PM  |   A+A-   |  

vineeth_sreenivasan

വിനീത് ശ്രീനിവാസനും ദിവ്യയും/ ചിത്രം; ഇൻസ്റ്റ​ഗ്രാം

 

പ്രണയ വാര്‍ഷികത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ഭാര്യ ദിവ്യയുമായി പ്രണയത്തിലായിട്ട് ഇന്ന് 19 വര്‍ഷമായെന്നാണ് താരം കുറിച്ചത്. തന്റെ ജീവിതത്തിന്റെ വലിയ ഭാഗവും ഓര്‍മകകളുമെല്ലാം ദിവ്യയുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വിനീത് കുറിക്കുന്നത്. രണ്ട് വ്യത്യസ്തമായ വ്യക്തികള്‍ ഒന്നിച്ചു മുന്നോട്ടുപോകുന്നത് മനോഹരമാണെന്നും താരം കുറിച്ചു. താന്‍ ഉറങ്ങുമ്പോള്‍ ശ്വാസത്തിലുല്‌ള താള വ്യത്യാസം പോലും ദിവ്യയ്ക്ക് അറിയാമെന്നും വിനീത് പറയുന്നു. 

വിനീതിന്റെ കുറിപ്പ് വായിക്കാം

മാര്‍ച്ച് 31 ദിവ്യയും ഞാനും പ്രണയിക്കാന്‍ തുടങ്ങിയിട്ട് 19 വര്‍ഷമാകുന്നു. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ഓര്‍മകളുമെല്ലാം അവളുമായി കണക്റ്റ് ചെയ്തിട്ടുള്ളതാണ്. ടീനേജിലാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അതിനുശേഷം ഞങ്ങള്‍ ഒന്നിച്ചാണ്. വ്യത്യസ്തമായ രണ്ടാളുകള്‍ ഇങ്ങനെ ഒന്നിച്ചു മുന്നോട്ടുപോവുക എന്നതു തന്നെ മനോഹരമാണ്. ഞാന്‍ സമാധാനത്തേയും നിശബ്ദതയേയും സ്‌നേഹിക്കുമ്പോള്‍ എല്ലാ ശബ്ദങ്ങളേയുമാണ് അവള്‍ ഇഷ്ടപ്പെടുന്നത്. അവള്‍ വെജിറ്റേറിയനാണ്. എനിക്കാണെങ്കില്‍ നോണ്‍ ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല. അവള്‍ വളരെ ഓര്‍ഗനൈസ്ഡ് ആണ്. ഞാന്‍ നേരെ തിരിച്ചും. ഞാന്‍ സ്റ്റാന്‍ഡ് അപ്പും കോമഡിയും ഫീല്‍ ഗുഡുമെല്ലാം കാണുമ്പോള്‍ അവള്‍ കാണുന്നത് ഡാര്‍ക് ആണ്. 

ചിലരാത്രികളില്‍ ഞാന്‍ കണ്ണടച്ച് ഉരങ്ങുന്നതായി അഭിനയിക്കും. അപ്പോള്‍ ദിവ്യ എന്റെ ചെവിയില്‍ വന്ന് മന്ത്രിക്കും, ഓരോന്ന് ഓര്‍ത്ത് മനസു വിഷമിപ്പിക്കാതെ ഉറങ്ങാന്‍ നോക്ക് വിനീത് എന്ന്. ഞാന്‍ ഉറങ്ങുകയല്ലെന്ന് എങ്ങനെ മനസിലായി എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് എന്റെ ശ്വാസത്തിലൂടെയാണ് എന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ ഉറങ്ങുമ്പോള്‍ ശ്വാസം എടുക്കുന്ന താളത്തില്‍ വ്യത്യാസമുണ്ടെന്ന്. എങ്ങനെയാണ് അവള്‍ക്ക് ഇത്ര ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം; 60 പവൻ സ്വർണം നഷ്ടമായി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ