വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം; 60 പവൻ സ്വർണം നഷ്ടമായി

വിജയ് യേശുദാസിന്റെ ഭാര്യ ദർശന ബാലയുടെ 60 പവൻ സ്വർണവും വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്
വിജയ് യേശുദാസ്/ ചിത്രം; ഇൻസ്റ്റ​ഗ്രാം
വിജയ് യേശുദാസ്/ ചിത്രം; ഇൻസ്റ്റ​ഗ്രാം

ചെന്നൈ; ​ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിൽ നിന്ന് 60 പവൻ സ്വർണമാണ് മോഷണം പോയത്. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്‌റ്റേഷനിൽ കുടുംബം പരാതി നൽകി. 

വിജയ് യേശുദാസിന്റെ ഭാര്യ ദർശന ബാലയുടെ 60 പവൻ സ്വർണവും വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

നേരത്തെ സൂപ്പർതാരം രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്ന് സ്വർണവും വജ്രവും ഉൾപ്പടെയാണ് നഷ്ടപ്പെട്ടത്. അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടിലെ ജോലിക്കാരിയും ഭർത്താവും ചേർന്ന് മോഷ്ടിക്കുകയായിരുന്നു. ജോലിക്കാരെ സംശയമുണ്ടെന്ന ഐശ്വര്യയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടുജോലിക്കാരിയായ  ഈശ്വരിയും ഭർത്താവും പൊലീസ് പിടിയിലാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com