

ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണിയുമായി അധോലോക ഗുണ്ടത്തലവൻ ലോറൻസ് ബിഷ്‌ണോയി. തന്റെ ടോപ്പ് 10 ഹിറ്റ്‌ലിസ്റ്റിൽ സൽമാൻ ഖാനും ഉണ്ട്. ബിഷ്‌ണോയി സമുദായത്തെ അപമാനിച്ച നടനെ കൊല്ലാൻ തന്നെയാണ് തീരുമാനമെന്ന് ലോറൻസ് ദേശീയ അന്വേഷണ ഏജൻസിയോടാണ് (എൻഐഎ) വെളിപ്പെടുത്തിയെന്നെന്നാണ് റിപ്പോർട്ട്.
1998ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു. ബിഷ്ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാൽ സൽമാനെ കൊല്ലണമെന്നും ലോറൻസ് പറഞ്ഞതായാണു റിപ്പോർട്ട്. ഇതിനായി കഴിഞ്ഞ ഡിസംബറിൽ തന്റെ സഹായി സമ്പത്ത് നെഹ്റ, സൽമാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറൻസ് വെളിപ്പെടുത്തി. സമ്പത്ത് നെഹ്റയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 11ന് സൽമാന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നതായി മുംബൈ പൊലീസ് പറഞ്ഞു. ഇമെയിലിൽ ഭീഷണിസന്ദേശം അയച്ചതിന് ഒരാൾ കസ്റ്റഡിയിലായി. ജീവനു ഭീഷണിയുള്ളതിനാൽ താരത്തിന് വൈ പ്ലസ് സുരക്ഷയാണു മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്ണോയി നിലവിൽ തിഹാർ ജയിലിലാണ്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയിക്ക് പുറമെ ഇളയ സഹോദരൻ അൻമോൾ ബിഷ്ണോയിയും പ്രതിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates