'ആകാശത്തല്ലാതെ ഈ ഭൂമിയില്‍ ജനിച്ച ഒരേ ഒരു താരം'; 150 കോടി നേട്ടത്തിനു പിന്നാലെ മമ്മൂട്ടിയെ കണ്ട് ജൂഡ്

സിനിമയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ മമ്മൂട്ടിയെ കാണാന്‍ എത്തിയിരിക്കുകയാണ് ജൂഡ്
ജൂഡും മമ്മൂട്ടിയും/ ഫെയ്സ്ബുക്ക്
ജൂഡും മമ്മൂട്ടിയും/ ഫെയ്സ്ബുക്ക്

ലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. ചിത്രം ആഗോളതലത്തില്‍ നിന്ന് 150 കോടി രൂപയാണ് കളക്ഷനായി നേടിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. ഇപ്പോള്‍ സിനിമയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ മമ്മൂട്ടിയെ കാണാന്‍ എത്തിയിരിക്കുകയാണ് ജൂഡ്. 

സോഷ്യല്‍ മീഡിയയിലൂടെ സൂപ്പര്‍താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ജൂഡ് തന്നെയാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. ആകാശത്തല്ലാതെ ഈ ഭൂമിയില്‍ ജനിച്ച ഒരേ ഒരു താരം . പച്ചയായ മനുഷ്യന്‍ , നന്ദി മമ്മൂക്ക ഈ സ്‌നേഹത്തിനു, ചേര്‍ത്തു നിര്‍ത്തലിന് , നല്ല വാക്കുകള്‍ക്ക്- ജൂഡ് ആന്തണി കുറിച്ചു. 

മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ ജൂഡ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയെക്കുറിച്ച് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ജീവിതം സിനിമയാക്കേണ്ട എന്നാണ് മമ്മൂട്ടി പറഞ്ഞത്. എപ്പോഴെങ്കിലും മനസുമാറുകയാണെങ്കില്‍ തനിക്ക് തന്നെ തരണം എന്നു പറഞ്ഞിട്ടുണ്ടെന്നും ജൂഡ് വ്യക്തമാക്കിയിരിക്കുന്നു. 

2018ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ജൂഡ് ചിത്രം ഒരുക്കിയത്. ആദ്യ ദിവസം മുതല്‍ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് ലഭിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി, ലാല്‍, തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com