'എന്നെ സിനിമയിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയതായി തോന്നുന്നു, ആരും വിളിക്കാറില്ല'; ധർമജൻ ബോൾ​ഗാട്ടി

തുവരെ ചാൻസ് ചോദിച്ച് ആരെയും വിളിച്ചിരുന്നില്ലെന്നും ഇനി ചാൻസ് ചോദിക്കേണ്ടിവരുമെന്നും ധർമജൻ
ധർമജൻ ബോൾ​ഗാട്ടി /ഫയല്‍ ചിത്രം
ധർമജൻ ബോൾ​ഗാട്ടി /ഫയല്‍ ചിത്രം

സിനിമയില്‍ നിന്ന് തന്നെ മനഃപൂർവ്വം ഒഴിവാക്കിയതായി തോന്നുന്നെന്ന് നടൻ ധർമജൻ ബോൾ​ഗാട്ടി. അത്രയധികം ആവശ്യമുണ്ടെന്ന് തോന്നുന്ന റോളിലേക്കാണ് എന്നെ വിളിക്കാറുള്ളത്. എന്നാൽ ഇപ്പോൾ തന്നെ ആരും വിളിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്. ഇതുവരെ ചാൻസ് ചോദിച്ച് ആരെയും വിളിച്ചിരുന്നില്ലെന്നും ഇനി ചാൻസ് ചോദിക്കേണ്ടിവരുമെന്നും ധർമജൻ പറഞ്ഞു. 

സിനിമയ്ക്ക് വേണ്ടി ആരേയും വിളിക്കാറില്ല. അങ്ങനെയൊരു ചോദിക്കലൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. എന്റെ ജീവിതത്തിൽ ഇതുവരെ ആരേയും വിളിച്ച് ചാൻസ് ചോദിച്ചിട്ടില്ല, അതും കൂടിയാവാം. എങ്ങനെയാണ് ചാൻസ് കിട്ടാതാവുന്നതെന്ന് അറിയില്ല. ഭയങ്കരമായി ആവശ്യമുണ്ടെന്ന് തോന്നിയാലേ ആ സിനിമയ്ക്ക് വിളിക്കുകയുള്ളൂ. അത്രക്ക് വലിയ ആവശ്യക്കാരനല്ല ഞാൻ. പകരക്കാർ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ നമ്മളില്ലെങ്കിൽ വേറെ ആളുണ്ട്. നമ്മൾ ചോദിക്കുന്നുമില്ല, അവർ തരുന്നുമില്ല. അതിൽ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണ്.- യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധർമജൻ പറഞ്ഞു. 

ഇത്രയും കാലം ആരോടും ചാൻസ് ചോദിച്ചിട്ടില്ല, പക്ഷേ ഇനി ഞാൻ ചോദിക്കും. ജയസൂര്യയൊക്കെ പറയാറുണ്ട്, അവരെല്ലാം ഇപ്പോഴും നല്ല വേഷങ്ങൾ കിട്ടാൻ വേണ്ടി ചാൻസ് ചോദിക്കാറുണ്ട് എന്ന്. ചാൻസ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നം ആയിരിക്കും, ഇനി മുതൽ ചാൻസ് ചോദിക്കണമെന്നും ധർമജൻ പറഞ്ഞു. സത്യൻ അന്തിക്കാട്, ലാൽജോസ്, സിദ്ദീഖ് സാർ ഇവരോടൊക്കെ ചാൻസ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com