കെ പോപ് ​ഗായിക നഹീ മരിച്ച നിലയിൽ, വൈറലായി അവസാന ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പോസ്റ്റിട്ടിരിക്കുന്നത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കെ പോപ് ഗായിക നഹീ മരിച്ച നിലയിൽ. 24 വയസായിരുന്നു. ബുധനാഴ്ചയാണ് നഹീ വിടപറഞ്ഞത്. വെള്ളിയാഴ്ചയാണ് ഗായികയുടെ അടുത്തവൃത്തങ്ങളാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ കാരണം പുറത്തുവിട്ടിട്ടില്ല. നഹീയുടെ കുടുംബമോ ഏജൻസിയോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 

​ഗായികയുടെ അപ്രതീക്ഷിത വിയോ​ഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ അവസാനത്തെ ഇൻസ്റ്റ​ഗ്രാം പോസ്റ്റും വൈറലാവുകയാണ്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പോസ്റ്റിട്ടിരിക്കുന്നത്. തന്റെ സെൽഫിയും ട്രെയിൻ യാത്രയ്ക്കിടെ പകർത്തിയ സൂര്യാസ്തമയത്തിന്റെ ദൃശ്യങ്ങളും തന്റെ വളർത്തു നായയുമെല്ലാമാണ് പോസ്റ്റിലുള്ളത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. 

​ഗായിക എന്ന നിലയിൽ മാത്രമല്ല ​ഗാനരചയിതാവും നഹീ ശ്രദ്ധനേടി. ‘ബ്ലൂ സിറ്റി’ എന്ന സോളോയിലൂടെ പ്രശസ്തിയിലേക്കുയർന്നു. ‘ബ്ലൂ നൈറ്റ്’, ‘ഗ്ലൂമി ഡേയ്‌സ്’ തുടങ്ങിയവയാണ് മറ്റു പ്രധാന ആല്‍ബങ്ങൾ. ഈ വർഷം ജൂലൈയിൽ റിലീസ് ചെയ്ത ‘റോസ്’ ആണ് നഹീയുടെ അവസാന ഗാനം. നഹീയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com