ഞെട്ടിച്ച് ആസിഫ് അലി, ഗംഭീര മേക്കോവർ; വൈറലായി ചിത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th November 2023 04:43 PM |
Last Updated: 19th November 2023 04:43 PM | A+A A- |

ആസിഫ് അലി/ചിത്രം: ഫേയ്സ്ബുക്ക്
മലയാളത്തിന്റെ ഇഷ്ട നായകനാണ് ആസിഫ് അലി. തന്റെ ഓരോ കഥാപാത്രത്തേയും മികച്ചതാക്കാൻ താരം ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആസിഫ് അലിയുടെ വമ്പൻ മേക്കോവർ ആണ്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഷർട്ട്ലസ് ചിത്രം പങ്കുവച്ചത്.
രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'ടിക്കി ടാക്ക'യ്ക്കു വേണ്ടിയാണ് ആസിഫിന്റെ മേക്കോവർ. ഡെൻവറിനായി തയ്യാറാണോ? എന്ന ചോദ്യവുമായാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആസിഫിന്റെ പുത്തൻ ലുക്ക്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ടിക്കി ടാക്ക'. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഇപ്പോൾ കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ