ഹൻസികയ്ക്ക് 18ാം പിറന്നാൾ, 55ാം വയസിൽ എല്ലാം റോക്കറ്റ് സ്പീഡിലാണെന്ന് കൃഷ്ണകുമാർ

'സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു'
കൃഷ്ണകുമാറും ഹൻസികയും/ ഇൻസ്റ്റ​ഗ്രാം
കൃഷ്ണകുമാറും ഹൻസികയും/ ഇൻസ്റ്റ​ഗ്രാം
Updated on

ളയ മകൾ ഹൻസികയുടെ 18ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി നടൻ കൃഷ്ണകുമാർ. 18 വർഷം കടന്നു പോയത് അറിഞ്ഞില്ലെന്നും സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു എന്നുമാണ് കൃഷ്ണകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്. 55 വയസ്സായപ്പോൾ എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നതായും അദ്ദേഹം പറഞ്ഞു. മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കൃഷ്ണകുമാർ ഹൻസികയ്ക്ക് പിറന്നാൾ ആശംസിച്ചത്. 

കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം

Hansika@18... എനിക്ക് എന്റെ 18 വയസു പ്രായത്തിലെ കാര്യങ്ങൾ വലുതായൊന്നും ഓർക്കാനില്ല.. അന്നൊക്കെ വർഷങ്ങൾ നീങ്ങുന്നില്ല എന്നു തോന്നിയ കാലം ഉണ്ടായിരുന്നു.. അന്ന് നമുക്ക് വലുതാവണം, ജോലിയിൽ കേറണം, പണമുണ്ടാക്കണം വാഹനം വാങ്ങണം, വിദേശരാജ്യങ്ങളിൽ പോകണം.... ഇങ്ങനെ കുറേ കാര്യങ്ങൾ ആയിരുന്നു ജീവിതത്തിൽചിന്തിച്ചു കൂട്ടിയിരുന്നത്.. 20 കളും 30 തുകളും ഇഴഞ്ഞാണ് നീങ്ങിയത്.. ഇന്നു 55 വയസ്സായപ്പോൾ എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു..ഓരോ വർഷവും പതുക്കെ പോയാൽ മതിയെന്ന് തോന്നും, പക്ഷെ പോകുന്ന സ്പീഡ് താങ്ങാനാവുന്നില്ല.. കാരണമെന്തെന്നു 50 കഴിഞ്ഞവർക്ക് മനസ്സിലാവും. ഹാൻസികയ്ക്കു ഇന്നു 18വയസ്സായി.. എപ്പോഴാണ് ഈ 18 വർഷം കടന്നു പോയതെന്ന് ഞാൻ അറിഞ്ഞില്ല.. വളരെ അടുത്തകാലത്തു ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസ്സിൽ... സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു..എല്ലാ മാതാപിതാക്കൾക്കും ഇതുപോലുള്ള ചിന്തകൾ കാണുമായിരിക്കാം.. അല്ലേ..  ഹാൻസുവിനും, ഇന്നു ലോകത്തു 18ആം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു..

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com