ലേഡി സിങ്കം, തീപ്പൊരി പൊലീസുകാരിയായി ദീപിക പദുകോണ്‍: വൈറലായി പോസ്റ്റര്‍

രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിലാണ് ദീപിക പ്രധാന വേഷത്തില്‍ എത്തുക
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ബോളിവുഡിന്റെ ലേഡി സിങ്കമാകാന്‍ ബോളിവുഡ് നടി ദീപിക പദുകോണ്‍. രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിലാണ് ദീപിക പ്രധാന വേഷത്തില്‍ എത്തുക. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. 

കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്ക് മുകളില്‍ തോക്കുമായി ഇരിക്കുന്ന ദീപികയെ ആണ് ചിത്രത്തില്‍ കാണുന്നത്. ശക്തി ഷെട്ടി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ദീപിക തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അജയ് ദേവ്ഗണിന്റെ സഹോദരിയുടെ വേഷത്തിലാണ് ദീപിക എത്തുക എന്നാണ് വിവരം. 

പിന്നാലെ കോപ് വേഴ്‌സിലേക്ക് ദീപികയെ സ്വാഗതം ചെയ്തുകൊണ്ട് താരത്തിന്റെ ഭര്‍ത്താവും നടനുമായ രണ്‍വീറും എത്തി. ലേഡി സിങ്കം എത്തി. കോപ്-വേഴ്‌സിലേക്ക് ശക്തി ഷെട്ടി എത്തുന്നു- എന്നാണ് രണ്‍വീര്‍ കുറിച്ചത്. ചിത്രത്തില്‍ ദീപികയുടേത് ഗംഭീര കഥാപാത്രമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 35- 40 ദിവസങ്ങള്‍ എടുത്തായിരിക്കും ദീപികയുടെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com