'അടിമ നാമത്തിൽ നിന്നും മോചിതരായി, ജയ് ഭാരത്'; പേര് മാറ്റം വർഷങ്ങൾക്ക് മുൻപേ പ്രവചിച്ചിരുന്നു; കങ്കണ

പരാമർശം വാർത്തയായതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ കുറിപ്പ്
കങ്കണ റണാവത്ത്/ ഇൻസ്റ്റ​ഗ്രാം
കങ്കണ റണാവത്ത്/ ഇൻസ്റ്റ​ഗ്രാം

രാജ്യത്തിന് 'ഇന്ത്യ' എന്ന പേരു മാറ്റി 'ഭാരത്' എന്നാക്കണമെന്ന് താൻ വർഷങ്ങൾക്ക് മുൻപേ ആവശ്യപ്പെട്ടതാണെന്ന് നടി കങ്കണ റണാവത്ത്. രണ്ട് വർഷങ്ങൾക്ക് മുൻപ് താരത്തിന്റെ പരാമർശം വാർത്തയായതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ കുറിപ്പ്.

2021ലാണ് ഇന്ത്യയുടെ പേര് മാറ്റണമെന്ന് കങ്കണ ആവശ്യപ്പെട്ടത്. 'ചിലർ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു, എല്ലാവർക്കും അഭിനന്ദനങ്ങൾ... അടിമ നാമത്തിൽ നിന്നും മോചിതരായി... ജയ് ഭാരത്'- എന്നായിരുന്നു കങ്കണയുടെ കുറിപ്പ്. രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് താരത്തിന്റെ പ്രതികരണം. ഇതു സംബന്ധിച്ച് പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ നിയമ ഭേദഗതി ബില്‍ കൊണ്ടുവരും എന്നാണ് സൂചനകൾ. 

ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡൻ്റ് ഓഫ് ഭാരത് എന്നായിരുന്നു പരാമർശിച്ചിരുന്നത്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് ഇടയാക്കിയത്. ആസിയാന്‍  ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കു പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  'പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്' എന്നാണ് രേഖപ്പെടുത്തിയത്.എന്നാൽ  പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു.  കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്സില്‍ കുറിച്ചതോടെയാണ് ക്ഷണക്കത്ത് ചര്‍ച്ചയായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com