സൂപ്പർസ്റ്റാറുകളുടെ സന്ദേശം ഇനി നേരിട്ട് ഫോണിലെത്തും: വാട്സ്ആപ്പ് ചാനൽ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും

പുതിയ ചിത്രങ്ങളേക്കുറിച്ചുള്ള അപ്ഡേറ്റുകൾ നേരിട്ടയക്കുമെന്ന് ഇരുവരും ആദ്യ സന്ദേശത്തിൽ കുറിച്ചു
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ലയാളത്തിന്റെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും ഇനി നിങ്ങൾക്ക് നേരിട്ട് മെസേജ് അയക്കും. വിശേഷങ്ങളെല്ലാം ആരാധകരെ നേരിട്ടറിയിക്കാൻ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിരിക്കുകയാണ് സൂപ്പർതാരങ്ങൾ. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും സന്തോഷവാർത്ത അറിയിച്ചത്. പുതിയ ചിത്രങ്ങളേക്കുറിച്ചുള്ള അപ്ഡേറ്റുകൾ നേരിട്ടയക്കുമെന്ന് ഇരുവരും ആദ്യ സന്ദേശത്തിൽ കുറിച്ചു. 

സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ വഴിയാണ് വാട്ട്സാപ്പ് ചാനൽ തുടങ്ങിയ വിവരം മമ്മൂട്ടിയും മോഹൻലാലും അറിയിച്ചത്. ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. തന്നെക്കുറിച്ചുള്ള വിവരങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ താൻ ഈ ചാനൽ ഉപയോഗിക്കുകയാണെന്ന് ആരാധകരെ ചാനലിലേക്ക് ക്ഷണിച്ചുകൊണ്ട് താരം കുറിച്ചു. 

മോഹൻലാൽ ആരാധകരെ ചാനലിലേക്ക് ക്ഷണിച്ചതിനൊപ്പം തന്റെ വിശേഷങ്ങളും പങ്കുവച്ചു. ഇപ്പോൾ ജീത്തു ജോസഫിന്റെ സിനിമയുടെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തുണ്ട് എന്നാണ് പറഞ്ഞത്. തന്റെ എല്ലാ പ്രോജക്റ്റ് അപ്‌ഡേറ്റുകളും അതാത് സമയങ്ങളിൽ ഇവിടെ അറിയിക്കുമെന്നും മോഹൻലാൽ കുറിച്ചു. ഫോളോവേഴ്സിന്റെ കാര്യത്തിൽ മോഹൻലാലാണ് മുന്നിൽ ഇതിനോടകം എഴുപതിനായിരത്തിൽ അധികം പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അറുപതിനായിരത്തോളമാണ് മമ്മൂട്ടിയുടെ ഫോളോവേഴ്സ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com