ലക്കി ഭാസ്കർ പ്രചോദനമായി, 'ദുൽഖറിനെപ്പോലെ പണം സമ്പാദിച്ചിട്ടേ തിരിച്ചുവരൂ'; ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർഥികൾ

ബാ​ഗുകളുമായി വിദ്യാർഥികൾ ഹോസ്റ്റലിന്റെ മതിൽ ചാടുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
LUCKY BASKHAR
വിദ്യാർഥികൾ ഹോസ്റ്റൽ മതിൽ ചാടിക്കടക്കുന്നു വിഡിയോ സ്ക്രീൻഷോട്ട്
Updated on

മികച്ച വിജയം നേടിയ ചിത്രമാണ് ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ. ബാങ്ക് ഉദ്യോ​ഗസ്ഥൻ തട്ടിപ്പ് നടത്തി പണം സമ്പാദിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം കണ്ട് ലക്കി ഭാസ്കറിനെപ്പോലെ പണം സമ്പാദിക്കാനായി ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയിരിക്കുകയാണ് നാല് സ്കൂൾ വിദ്യാർഥികൾ. വിശാഖപട്ടണം സെന്റ്. ആൻസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഒളിച്ചോടിയത്. ബാ​ഗുകളുമായി വിദ്യാർഥികൾ ഹോസ്റ്റലിന്റെ മതിൽ ചാടുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരാണ് പണം സമ്പാദിക്കാൻ ഹോസ്റ്റൽ വിട്ടത്. ലക്കി ഭാസ്കർ സിനിമ കണ്ടതിനു പിന്നാലെ ദുൽഖറിന്റെ കഥാപാത്രം ഇവരെ ഏറെ സ്വാദീനിച്ചിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വീടുകളും കാറുകളും വാങ്ങാൻ ദുൽഖറിനെ പോലെ പണം സമ്പാദിച്ചതിനു ശേഷമേ തിരിച്ചുവരൂ എന്നാണ് ഇവർ സുഹൃത്തുക്കളോട് പറയുകയായിരുന്നു.

വിദ്യാർഥികളെ കാണാതായതോടെ ഹോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചു. റെയിൽ വേ സ്റ്റേഷനും ബസ് സ്റ്റാന്റും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. 1980-1990 കാലഘട്ടത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. മീനാക്ഷി ചൗധരിയാണ് നായിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com