അച്ഛന്റെ മടിയില്‍ ഇരുന്ന് കീര്‍ത്തി, താലി ചാര്‍ത്തി ആന്റണി; താരസുന്ദരിക്ക് മാംഗല്യം

ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു
keerthy suresh
കീർത്തിയും ആന്റണിയും എക്സ്
Updated on

തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.

വിവാഹ ചിത്രങ്ങള്‍ കീര്‍ത്തി തന്നെയാണ് പങ്കുവച്ചത്. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അച്ഛന്റെ സുരേഷ് കുമാറിന്റെ മടിയില്‍ ഇരുന്ന കീര്‍ത്തിയെ ആന്റണി താലിചാര്‍ത്തുകയായിരുന്നു. പച്ച ബോര്‍ഡറിലുള്ള മഞ്ഞ പട്ടുസാരിയായിരുന്നു കീര്‍ത്തിയുടെ വേഷം. കസവ് മുണ്ടും കുര്‍ത്തയും വേഷ്ടിയുമാണ് ആന്റണി അണിഞ്ഞത്.

ഗോവയില്‍ നടന്ന ഡെസ്റ്റിനേഷന്‍ വിവാഹത്തില്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ പങ്കെടുത്തു. തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ഗോവയില്‍ നിന്നുള്ള ചിത്രം വൈറലായിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച് വിവാഹത്തിനായി തയാറായി നില്‍ക്കുന്ന വിജയ് ആയിരുന്നു ചിത്രത്തില്‍.

ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരമാണ് വിവാഹം നടക്കുക. വൈകിട്ടാണ് ക്രിസ്ത്യൻ മതാചാരപ്രകാരമുള്ള വിവാഹം. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുള്ള പ്രത്യേക ചടങ്ങായിരിക്കും ഇത്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക.

15 വര്‍ഷമായുള്ള ബന്ധമാണ് കീർത്തിയുടേയും ആന്റണിയുടേയും. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇത് പങ്കുവച്ചത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com