സംഗീതപരിപാടിക്ക് മുന്‍പായി ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന് നോട്ടീസ് അയച്ച് തെലുങ്കാന സര്‍ക്കാര്‍. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്ന് പറഞ്ഞുകൊണ്ടാണ് നോട്ടീസാണ്. ഗായകന്‍ അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.
ലൈവ് പരിപാടിയില്‍ ദില്‍ജിത്ത് ഇത്തരം പാട്ടുകള്‍ പാടുന്നത് തടയണം എന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു അധ്യാപകന്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ഒക്ടോബര്‍ 26നും 27നും നടന്ന പരിപാടിയില്‍ ഗായകന്‍ ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ ആലപിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തെളിവിനായി പരിപാടിയുടെ വിഡിയോയും സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗായകന് നോട്ടീസ് അയച്ചത്.
പരിപാടിക്കിടെ സ്റ്റേജിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നും ദില്‍ജിത്തിനോട് ആവശ്യപ്പെട്ടു. പരിപാടിയുടെ ശബ്ദം കുട്ടികളെ മോശമായി ബാധിക്കും എന്നാണ് നോട്ടീസിലുള്ളത്. 13വയസില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരാം എന്നാണ് നിങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഉയര്‍ന്ന ശബ്ദവും ഫ്‌ലാഷ് ലൈറ്റുകളും ഉണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് രണ്ടും കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.
പഞ്ചാബി ഗായകരുടെ പാട്ടുകളില്‍ തോക്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണമുണ്ട്. അന്തരിച്ച പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയ്‌ക്കെതിരെ 2020ല്‍ ഒരു പാട്ടിന്റെ പേരില്‍ കേസെടുത്തിരുന്നു. 2022ല്‍ പഞ്ചാബി മുഖ്യമന്ത്രി തന്നെ ഗായകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക