കൊച്ചി: എറണാകുളത്ത് നിന്ന് താമസം മാറ്റിയെന്ന് നടന്‍ ബാല. കൊച്ചിയില്‍ നിന്നും മാറുന്നുവെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബാല പറഞ്ഞത്. അടുത്തിടെയാണ് ബാലയും ബന്ധുകൂടിയായ കോകിലയും വിവാഹിതരായത്. കഴിഞ്ഞദിവസം ബാലയുടെ സഹോദരന്‍ ശിവ സംവിധാനം ചെയ്ത കങ്കുവ സിനിമ കാണാനും ബാലയും കോകിലയും കൊച്ചിയിലെ തീയേറ്ററിലെത്തിയിരുന്നു.
കൊച്ചിയില്‍ നിന്ന് ഒരുപാട് ദൂരെയല്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞദിവസം ബാലയുടെ സഹോദരന്‍ ശിവ സംവിധാനംചെയ്ത കങ്കുവ സിനിമ കാണാനും ബാലയും കോകിലയും കൊച്ചിയിലെ തീയേറ്ററിലെത്തിയിരുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം.
എല്ലാവര്‍ക്കും നന്ദി!
ഞാന്‍ ചെയ്ത നന്മകള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും എന്നാല്‍ കൊച്ചിയില്‍ ഞാനിനി ഇല്ല
ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു, ഇന്ന് ഞാന്‍ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല എന്നിരുന്നാലും എന്നെ സ്‌നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് പ്രിയരേ എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം....എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല. ഈവരും സന്തോഷമായി ഇരിക്കട്ടെ
എന്ന് നിങ്ങളുടെ സ്വന്തം ബാല..
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക