ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഒന്നാകെ മനം കവര്‍ന്ന നടനാണ് പ്രഭാസ്. താരത്തിനൊപ്പം ഒന്നിച്ച് അഭിനയിക്കുന്നവരെല്ലാം പ്രഭാസിന്റെ സ്വഭാവഗുണത്തെ പ്രകീര്‍ത്തിക്കാറുണ്ട്. ഇപ്പോള്‍ മുതിര്‍ന്ന നടി സെറീന വഹാബിന്റെ വാക്കുകളാണ് വൈറലാവുന്നത്.
അടുത്ത ജന്മത്തില്‍ പ്രഭാസിനെപ്പോലെ ഒരു മകനെ കിട്ടണമെന്നാണ് ആഗ്രഹം എന്നാണ് സെറീന പറഞ്ഞത്. രാജ സാബ് എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 'പ്രഭാസിനെപ്പോലെ ആര്‍ക്കുമാകാന്‍ സാധിക്കില്ല. അത്ര മികച്ച വ്യക്തിയാണ് അദ്ദേഹം. അടുത്ത ജന്മത്തില്‍ എനിക്ക് രണ്ട് മക്കള്‍ വേണമെന്നാണ് ആഗ്രഹം. ഒരാള്‍ പ്രഭാസിനെപ്പോലെയും മറ്റൊരാള്‍ സൂരജിനെ(സെറീനയുടെ യഥാര്‍ത്ഥ മകന്‍)പ്പോലെയും ആകണം.'- സെറീന കൂട്ടിച്ചേര്‍ത്തു.
പ്രഭാസിന് ഈഗോ പോലുമില്ല. പാക്കപ്പിന് ശേഷം അദ്ദേഹം എല്ലാവരേയും കണ്ടതിനുശേഷമേ സെറ്റില്‍ നിന്ന് പോകൂ. ആര്‍ക്കെങ്കിലും വിശക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അവരെ വീട്ടിലേക്ക് വിളിക്കും മാത്രമല്ല സെറ്റിലെ 40ഓളം പേര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യും. ഒരിക്കലും അദ്ദേഹം സെറ്റില്‍ മോശമായി പെരുമാറിയിട്ടില്ല. മാത്രമല്ല ഉറക്കെ സംസാരിക്കാറുമില്ല. എത്രത്തോളം മികച്ച വ്യക്തിയാണെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. ദൈവം അദ്ദേഹത്തിന് നല്ല ആരോഗ്യവും ആയുസ്സും നല്‍കി അനുഗ്രഹിക്കട്ടെ.- നടി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക