ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും ആക്റ്റീവല്ലാത്ത ബോളിവുഡ് താരമാണ് സെയ്ഫ് അലി ഖാന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ആളുകളില്‍ നെഗറ്റിവറ്റി നിറക്കാന്‍ സോഷ്യല്‍ മീഡിയയ്ക്കാവുമെന്നും തന്നേപ്പോലുള്ളവര്‍ക്ക് അത് അപകടകരമാണെന്നുമാണ് താരം പറഞ്ഞത്.
സോഷ്യല്‍ മീഡിയ വെറുതെ നമ്മുടെ സമയം പാഴാക്കും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ചിലസമയങ്ങളില്‍ ഞാന്‍ ഇന്‍സ്റ്റഗ്രാം നോക്കാറുണ്ട്. അരമണിക്കൂറോളം ഒരു അര്‍ത്ഥവുമില്ലാത്ത കാര്യങ്ങളാണ് ഞാന്‍ വായിച്ചത്. ഞാന്‍ ശരിയായ കാര്യങ്ങളല്ല ഫോളോ ചെയ്യുന്നത് എന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അതോടെ ഞാന്‍ ആ ആപ്പ് ഡിലീറ്റ് ചെയ്തു. പുസ്തകം വായിക്കുകയോ മറ്റോ ചെയ്യേണ്ട സമയമാണ് ഇത്തരത്തില്‍ പാഴായി പോകുന്നത് എന്ന് എനിക്ക് തോന്നി.
സോഷ്യല്‍ മീഡിയ എന്നു പറയുന്നത് ഒരിക്കലും അവസാനിക്കാത്തതാണ്. അത് നമ്മളെ വലിച്ചെടുക്കും. എനിക്ക് അത് ഇഷ്ടമല്ല കാരണം എന്നെപ്പോലുള്ളവര്‍ക്ക് അത് അപകടകരമാണ്. മാത്രമല്ല ഒരുപാട് നെഗറ്റിവിറ്റിയില്‍ നില്‍ക്കാനും എനിക്ക് താല്‍പ്പര്യമില്ല. അതും സംഭവിക്കും. അതിനാലാണ് അത് എനിക്ക് പറ്റിയതല്ലെന്ന് തോന്നിയത്. - സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സോഷ്യല്‍ മീഡിയയിലേക്ക് വരികയാണെങ്കില്‍ താന്‍ അതിനെ വളരെ ഗൗരവകരമായി എടുക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ജോലിയും ഹോളിഡേയുമായി വളരെ ബാലന്‍സിലാണ് എന്റെ ജീവിതം പോകുന്നത്. നല്ല സമാധാനത്തിലണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ ആരെപ്പോലെയും ആകാന്‍ ആഗ്രഹിക്കാതെയാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. ഇന്‍സ്റ്റഗ്രാം എന്നുപറയുന്നത് താരതമ്യം കൂടിയാണ്. അത് എന്നെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കും. ബുക്ക് വായിച്ചും ഗിറ്റാറില്‍ ഏതെങ്കിലും പാട്ട് പാടാന്‍ പഠിച്ചും ഹോളിഡേ പ്ലാന്‍ ചെയ്തും ഭക്ഷണം പാകം ചെയ്തുമെല്ലാം ജീവിതത്തില്‍ ഞാന്‍ തിരക്കിലാണ്. ഞാന്‍ ജീവിതത്തില്‍ തിരക്കിലാണ്. സോഷ്യല്‍ മീഡിയ അതിന്റെ ഭാഗമല്ല എന്നേയുള്ളൂ.- സെയ്ഫ് കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഒരാള്‍ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. അത് അടിപൊളിയാണ്. എനിക്ക് എന്തെങ്കിലും പോസ്റ്റ് ചെയ്യണമെങ്കില്‍ ഞാന്‍ അവളോട് പറയും. ഡാര്‍ലിങ് നീ അത് ചെയ്യുമോ. ഞാന്‍ അറിയുന്നതിനു മുന്‍പ് ലക്ഷങ്ങളിലേക്ക് അത് എത്തിയിട്ടുണ്ടാകും. പക്ഷേ ഞാന്‍ അത് വളരെ കുറച്ചേ ചെയ്യാറുള്ളൂ.- സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക