രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭഗ്നാനിയും/ചിത്രം: ഫെയ്‌സ്‌ബുക്ക്
രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭഗ്നാനിയും/ചിത്രം: ഫെയ്‌സ്‌ബുക്ക്

വീണ്ടും താരവിവാഹം: രാകുല്‍ പ്രീതിന്റേയും ജാക്കി ഭഗ്നാനിയുടേയും വിവാഹം ഫെബ്രുവരിയില്‍

രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭഗ്നാനിയും വര്‍ഷങ്ങളായി പ്രണയത്തിലാണ്
Published on

തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിങ്. നടന്‍ ജാക്കി ഭഗ്നാനിയുമായി ഏറെ നാളായി പ്രണയത്തിലാണ് താരം. പുതുവര്‍ഷത്തില്‍ ഏറെ സന്തോഷകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാകും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

വിദേശത്തുവച്ച് ഡസ്റ്റിനേഷന്‍ വിവാഹമാണ് ജോഡികള്‍ പ്ലാന്‍ ചെയ്യുന്നത് എന്നാണ് സൂചന. അടുത്ത ബന്ധുക്കളേയും കുടുംബത്തേയും ഉള്‍പ്പെടുത്തിയായിരിക്കും വിവാഹം. ഫെബ്രുവരി 22നായിരിക്കും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗോവയില്‍ വച്ച് ബീച്ച് വെഡ്ഡിങ് നടത്താനും ദമ്പതികള്‍ ആലോചിക്കുന്നുണ്ട്.  

രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭഗ്നാനിയും വര്‍ഷങ്ങളായി പ്രണയത്തിലാണ്. നിര്‍മാതാവും സംവിധായകനും നടനുമാണ് ജാക്കി. താരത്തിന്റെ 39ാം പിറന്നാളിന് രാകുല്‍ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. 2021 ഒക്ടോബറിലാണ് പ്രണയത്തിലാണെന്ന വിവരം ഇവര്‍ സ്ഥിരീകരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com