Empuraan vs Bazooka: 'നമ്മള്‍ ചെയ്യാത്ത റോള്‍ ഒന്നും ഇല്ല ഭായ്'! വിഷുവിന് 'എംപുരാന്' ചെക്ക് വയ്ക്കുമോ 'ബസൂക്ക'?

നന്മയും തിന്മയും തമ്മിലുള്ള ഈ കളിയുടെ അവസാനം മോക്ഷമാണ്.
Bazooka, Empuraan
എംപുരാൻ, ബസൂക്കഫെയ്സ്ബുക്ക്

മലയാളത്തിലെ എക്കാലത്തേയും മികച്ച ഓപ്പണിങിലൊന്നായിരുന്നു മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ. മുൻപ് മമ്മൂട്ടി - മോഹൻലാൽ ചിത്രങ്ങളുടെ ക്ലാഷ് റിലീസ് എന്ന രീതിയിൽ എംപുരാനൊപ്പം ബസൂക്ക റിലീസ് ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. ഊഹാപോഹങ്ങൾക്കെല്ലാമൊടുവിൽ മാർച്ച് 27 ന് എംപുരാനെത്തിയപ്പോൾ ബസൂക്ക വരുന്നത് ഏപ്രിൽ 10നാണ്.

വിഷു റിലീസായി ബസൂക്ക എത്തുമ്പോൾ വേൾഡ് വൈഡ് കളക്ഷനിലും ഓപ്പണിങ് കളക്ഷനിലും ഈ മമ്മൂട്ടി ചിത്രം പുതിയ റെക്കോഡ് സൃഷ്ടിക്കുമോ എന്നാണ് സിനിമാ പ്രേമികളും ആരാധകരും ഉറ്റുനോക്കുന്നത്. മമ്മൂക്ക ഫാൻസിന് വിഷുവിന് ആഘോഷിക്കാനുള്ളതെല്ലാം ചിത്രത്തിൽ ഉണ്ടെന്നാണ് ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകൾ നൽകുന്ന സൂചന. 'പെരുന്നാൾ, വിഷു, ഈസ്റ്റർ ഇക്കയും ഏട്ടനും കൂടി തൂക്കി' എന്ന് തന്നെയാണ് സോഷ്യൽ മീ‍ഡിയയിലിപ്പോൾ നിറയുന്ന കമന്റുകൾ.

1. അഡ്വാൻസ് ബുക്കിങ്

Bazooka, Empuraan
ബസൂക്കഫെയ്സ്ബുക്ക്

അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചിത്രം കേരളത്തിൽ നിന്ന് 33 ലക്ഷം അഡ്വാൻസ് സെയിലിൽ തന്നെ നേടിയിട്ടുണ്ട്. ഓവർസീസ് മാർക്കറ്റിൽ നിന്നും 44 ലക്ഷമാണ് ബസൂക്കയുടെ ഇതുവരെയുള്ള അഡ്വാൻസ് സെയിൽ നേട്ടം. ഇതോടെ ആഗോള ബോക്സ് ഓഫീസിൽ നിന്നും സിനിമ ഒരു കോടിയ്ക്കടുത്ത് കളക്ഷൻ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിന് ഇനിയും ദിവസം ബാക്കി നിൽക്കെ ആദ്യ ദിനം മികച്ച കളക്ഷൻ ബസൂക്കയ്ക്ക് നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പറയുന്നത്.

2. കാസ്റ്റിങ്

Bazooka, Empuraan
ബസൂക്കഫെയ്സ്ബുക്ക്

എംപുരാൻ പോലെ തന്നെ വൻ താരനിരയാണ് ബസൂക്കയിലും അണിനിരക്കുന്നത്. തിയറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ചിത്രമാണ് ബസൂക്കയെന്ന കാര്യവും ഉറപ്പാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ബി​ഗ് ബി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരൻ ബിജോ ജോൺ കുരിശിങ്കലായെത്തി പ്രേക്ഷക മനം കവർന്ന സുമിത് നവലും ബസൂക്കയിലെത്തുന്നുണ്ട്. അൻസാരി എന്ന കഥാപാത്രത്തെയാണ് സുമിത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

3. ട്രെയ്‌ലർ

Bazooka, Empuraan
ബസൂക്ക

മലയാള സിനിമയിൽ പുതുമ കൊണ്ടുവരുന്ന കാര്യത്തിൽ മുൻപന്തിയിൽ തന്നെയുള്ള നടനാണ് മമ്മൂട്ടി. ഒരു പുത്തൻ സിനിമാ അനുഭവം തന്നെയായിരിക്കും ബസൂക്ക പ്രേക്ഷകന് സമ്മാനിക്കുക എന്നാണ് ബസൂക്ക ട്രെയ്‌ലറും സൂചിപ്പിക്കുന്നത്. ഡീനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷമാണ് വിഷു റിലീസായി ഒരു മമ്മൂട്ടി ചിത്രമെത്തുന്നത്.

'യുദ്ധം നന്മയും തിന്മയും തമ്മിൽ അല്ല, തിന്മയും തിന്മയും തമ്മിലാണെന്ന്' ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി പറയുമ്പോൾ, ബസൂക്കയിൽ 'നന്മയും തിന്മയും തമ്മിലുള്ള ഈ കളിയുടെ അവസാനം മോക്ഷമാണ്. മോക്ഷത്തിലേക്ക് നിങ്ങളെ നയിക്കാൻ കർമത്തിന്റെ പടവുകളുണ്ടാകുമെന്നാണ്' പറയുന്നത്. എന്തായാലും ബസൂക്കയിൽ വൻ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്.

4. കമന്റുകൾ

Bazooka, Empuraan
ബസൂക്കഫെയ്സ്ബുക്ക്

'ബസൂക്ക മിക്സഡ് റിവ്യൂ ആണെങ്കിൽ ഏട്ടന്റെ ബിഗ് ബജറ്റ് മൂവികൾ ആയ കുഞ്ഞാലി മരക്കാറിന്റെയും വാലിബന്റെയും ആറാട്ടിന്റെയും ഫൈനൽ കളക്ഷൻ ഒറ്റ ആഴ്ച കൊണ്ട് തൂക്കും'. ഇനി ബസൂക്ക നെഗറ്റീവ് ആണെങ്കിൽ പോലും ഏട്ടൻ തന്നെ സംവിധാനം ചെയ്ത് ഏട്ടൻ തന്നെ നായകനായി വന്ന 100 കോടി ബജറ്റിൽ വന്ന് നെഗറ്റീവ് കിട്ടിയ ബറോസിന്റെ ഫൈനൽ കളക്ഷൻ വീക്കെൻഡിൽ തന്നെ തകർക്കും'. 'ഹെവി പോസിറ്റീവ് ആണെങ്കിൽ ഇൻഡസ്ട്രി ഹിറ്റ്‌ കോമ്പോ ആയ ജീത്തുവും ഏട്ടനും ഒന്നിച്ച ഹെവി പോസിറ്റീവ് വന്ന നേരിന്റെ ഫൈനൽ കളക്ഷൻ തകർത്ത് മമ്മൂക്കയുടെ കരിയർ ബെസ്റ്റ് പടം ആകും ബസൂക്ക'. - എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. എന്തായാലും എംപുരാന് മുകളിൽ ബസൂക്കയെത്തുമോയെന്ന് കാത്തിരുന്ന് കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com