
പുതിയ ഡയറക്ടർ, പുതിയ കാഴ്ചകൾ, പുതിയ പരീക്ഷണം അടുത്ത കാലത്തിറങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളുടെയെല്ലാം ഏകദേശ പാറ്റേൺ ഇങ്ങനെയാണ്. ഈ പാറ്റേണിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു. ഈ വിഷു ബസൂക്ക തൂക്കുമോയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രീ റിലീസ് ടീസറും പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ, നമ്മുടെ മുന്നിൽ ശത്രുക്കളെ കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണെന്ന്'.- എന്ന മമ്മൂട്ടിയുടെ ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്. മികച്ച പ്രതികരണമാണ് പ്രീ റിലീസ് ടീസറിനും ലഭിക്കുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, സിദ്ധാർഥ് ഭരതൻ, സുമിത് നവൽ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചിരുന്നു. അഡ്വാൻസ് ബുക്കിങ്ങിലും ബസൂക്ക വൻ മുന്നേറ്റമാണ് നടത്തുന്നത്.
യുഎ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം തിയറ്റർ ഓഫ് ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക