സാരിയുടുത്ത് പ്ലാവില്‍ കയറി ചക്ക പറിക്കാമോ? തെളിയിച്ച് അനുമോള്‍-വിഡിയോ

ഇന്‍സ്റ്റഗ്രാമില്‍ അനുമോള്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
anumol
അനുമോള്‍ വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on

കലാമൂല്യമുള്ള നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെ അഭിനയിക്കാന്‍ സാധിച്ച കലാകാരിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ അനുമോള്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാരിയുടുത്ത് അനായാസമായി പ്ലാവില്‍ കയറുകയും ചക്കയിടുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് അനു പങ്കുവച്ചിരിക്കുന്നത്.

'സാരി എന്റെ കംഫര്‍ട്ട് വെയര്‍ ആണെന്ന് ഞാന്‍ പറയുമ്പോള്‍, എന്നെ വിശ്വസിക്കൂ. അതെ, പ്ലാവിലേക്ക് കത്തിയുമായി തൂങ്ങിപ്പിടിച്ചു കയറുമ്പോള്‍ പോലും! ഗ്രേസും സര്‍വൈവല്‍ മോഡും മീറ്റ് ചെയ്യുന്നു,' എന്നാണ് വീഡിയോയ്ക്ക് അനു നല്‍കിയ അടിക്കുറിപ്പ്.

പാലക്കാട് സ്വദേശിയായ അനുമോള്‍ എഞ്ചിനീയര്‍ ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോള്‍ അരങ്ങേറ്റം കുറിച്ചത്. പി ബാലചന്ദ്രന്റെ 'ഇവന്‍ മേഘരൂപന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com