'മറക്കാൻ പറ്റാത്തത് കൊണ്ടല്ലേ വന്നത്...'; എംടിയുടെ സിതാരയിലെത്തി മമ്മൂട്ടി

എംടി പോയിട്ട് ഇപ്പോൾ 10 ദിവസമായി...മറക്കാത്തത് കൊണ്ടല്ലേ വന്നത്.
Mammootty
എംടിയുടെ സിതാരയിലെത്തി മമ്മൂട്ടിയും രമേശ് പിഷാരടിയുംടെലിവിഷൻ ദൃശ്യം
Updated on

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. എംടിയുടെ മരണ സമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. അതിനാൽ അദ്ദേഹത്തിന് സംസ്കാര ചടങ്ങുകളിലും മറ്റും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

നടന്‍ രമേശ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി കോഴിക്കോട് നടക്കാവിലെ എംടിയുടെ വസതിയായ 'സിതാര'യിലെത്തിയത്. "എംടി പോയിട്ട് ഇപ്പോൾ 10 ദിവസമായി...മറക്കാത്തത് കൊണ്ടല്ലേ വന്നത്. അത്രയേ ഉള്ളൂ. മറക്കാൻ പറ്റാത്തത് കൊണ്ട്" - എന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.

യാത്രാ പ്രശ്നം നേരിട്ടതിനെത്തുടർന്നാണ് മമ്മൂട്ടിക്ക് നാട്ടിൽ എത്താന്‍ അന്ന് സാധിക്കാതിരുന്നത്. എംടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. എംടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ നൽകിയ നടനാണ് മമ്മൂട്ടി.

എംടിയുടെ മരണ സമയത്ത് മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരുന്നു. എംടിയുടെ ഹൃദയത്തിൽ ഇടം കിട്ടിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com