താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചതിനു പിന്നാലെ പ്രതികരണവുമായി ഗായകൻ ഉദിത് നാരായൺ. താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും ഇതിൽ നിന്നു പുറത്തുകടക്കാൻ സമയമെടുക്കും എന്നുമാണ് ഗായകൻ പറഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് ഉദിത് നാരായൺ താമസിച്ച അപ്പാർട്ട്മെന്റിൽ തീപിടുത്തമുണ്ടായത്.
‘ഈ സംഭവം എന്നെ മാനസികമായി വല്ലാതെ ബാധിച്ചു. അത് മറികടക്കാൻ കുറച്ച് സമയമെടുക്കും. ഇത്തരമൊരു സംഭവത്തെക്കുറിച്ച് കേൾക്കുമ്പോൾ നിങ്ങൾക്ക് അതുതന്നെയല്ലേ തോന്നുക? ഇപ്പോൾ ഞാൻ അനുഭവിക്കുന്ന അവസ്ഥയിലൂടെ കടന്നു പോയെങ്കിൽ മാത്രമേ നിങ്ങൾക്കും ആ വേദന മനസ്സിലാകൂ’- അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് മുംബൈ അന്ധേരിയിലുള്ള ഒബ്രോയ് കോപ്ലക്സിലെ 13 നില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. ബിൽഡിങ്ങിലെ ബി വിങ്ങിലെ 11–ാം നിലയിലായിരുന്നു അപകടം. എ വിങ്ങിലാണ് ഉദിത് നാരായൺ താമസിക്കുന്നത്. അപകടത്തിൽ 75 വയസുകാരനായ ഒരു താമസക്കാരൻ മരിച്ചിരുന്നു. 38 കാരനായ ഒരാൾക്ക് പരിക്കേറ്റു. നാലു മണിക്കൂർ പരിശ്രമിച്ചാണു തീയണച്ചത്. കെട്ടിടത്തിലെ വയറിങ്ങിലുണ്ടായ പ്രശ്നങ്ങളാണ് തീപിടുത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക