
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിക്കമ്പനി നിർമിച്ച ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.
'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സിനേക്കുറിച്ച് മികച്ച അഭിപ്രായമാണ് കേൾക്കുന്നത്. ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ'.- എന്നാണ് കാർത്തിക് സുബ്ബരാജ് കുറിച്ചിരിക്കുന്നത്. കാർത്തിക് സുബ്ബരാജിന് മമ്മൂട്ടി നന്ദിയും അറിയിച്ചിട്ടുണ്ട്.
കോമഡി ഇൻവസ്റ്റിഗേഷൻ ചിത്രമായാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് തിയറ്ററുകളിലെത്തിയത്. ഡൊമിനിക് എന്ന ടൈറ്റിൽ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിനീത് തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക