
പൊതുവെ ശാന്തതയുടെ ആള്‍രൂപമാണ് മോഹന്‍ലാല്‍ (mohanlal). മോഹന്‍ലാല്‍ ആരോടെങ്കിലും കയര്‍ത്ത് സംസാരിക്കുന്നത് പോലും അപൂര്‍വ്വമാണ്. എത്ര വലിയ പ്രതിസന്ധികളേയും തന്റെ തനത് ചിരിയോടെ നേരിടുന്ന മോഹന്‍ലാലിനെയാണ് ആരാധകര്‍ക്ക് പരിചയം. എന്നാല്‍ മോഹന്‍ലാലിനും നിയന്ത്രണം നഷ്ടമായൊരു സംഭവമുണ്ട്. നിയന്ത്രണം നഷ്ടമാവുക മാത്രമല്ല, ഒരാളെ തല്ലുക വരെ ഉണ്ടായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് മോഹന്‍ലാല്‍ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത്. കുറേ വര്‍ഷം മുമ്പ് നടന്ന സംഭവം അവതാരകനായ ജോണ്‍ ബ്രിട്ടാസ് താരത്തെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു.
ഒരാളെ തല്ലുക എന്നാല്‍ ഏറ്റവും മോശം കാര്യമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്നിട്ടും അത് ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കില്‍ അപ്പോഴത്തെ സാഹചര്യം അതായിരുന്നുവെന്നാണ് താരം പറയുന്നത്. ''അത്തരം കാര്യങ്ങള്‍ സംഭവിച്ചു പോകുന്നത്. നമ്മള്‍ ഒരാളെ അടിക്കുന്നത് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വരുമ്പോഴാണ്. ഇപ്പോഴും അങ്ങനൊരു സാഹചര്യമുണ്ടായാല്‍ ഞാന്‍ അത് തന്നെ ചെയ്യും'' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിനെക്കുറിച്ച് ഒരാള്‍ മോശമായി സംസാരിച്ചതാണ് മോഹന്‍ലാലിനെ പ്രകോപിതനാക്കിയത്. തന്റെ പ്രതികരണം റിഫ്‌ളക്‌സ് ആക്ഷന്‍ ആയിരുന്നുവെന്നാണ് മോഹന്‍ലാല്‍ ഓര്‍ക്കുന്നത്. തന്നെക്കുറിച്ചാണ് അയാള്‍ മോശമായി സംസാരിച്ചിരുന്നതെങ്കില്‍ താന്‍ ക്ഷമിച്ചേനെയെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
അയാള്‍ രണ്ട് മൂന്ന് മണിക്കൂറോളം തുടര്‍ച്ചയായി പ്രേം നസീറിനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. അതും കടന്നു പോയതോടെയാണ് താന്‍ പ്രതികരിച്ചതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇപ്പോഴും അത്തരമൊരു സാഹചര്യമുണ്ടായാല്‍ തന്റെ പ്രതികരണം അങ്ങനെ തന്നെയാകുമെന്നും താരം പറയുന്നുണ്ട്. മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മലയാളം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് പ്രേം നസീര്‍. നായകനായി 700 ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രേം നസീര്‍ വ്യക്തി ജീവിതം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ്. തേനും വയമ്പും, സഞ്ചാരി, പടയോട്ടം, ആട്ടകലാശം, എന്റെ കഥ, കടത്തനാടന്‍ അമ്പാടി, അട്ടിമറി തുടങ്ങി നിരവധി സിനിമകളില്‍ മോഹന്‍ലാലും പ്രേം നസീറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ