ദിലീപിന്റെ 'പ്രിൻസ് ആൻഡ് ഫാമിലി' ഒടിടിയിലേക്ക്; എവിടെ കാണാം?

മെയ് 9 നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്.
Prince and Family
പ്രിൻസ് ആൻഡ് ഫാമിലി (Prince and Family)ഫെയ്സ്ബുക്ക്
Updated on: 
1 min read

ദിലീപ് നായകനായെത്തിയ പുതിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി (Prince and Family). ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം വൻ ഹൈപ്പോടെയാണ് എത്തിയതെങ്കിലും തിയറ്ററുകളിൽ വലിയ വിജയം നേടിയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 20 മുതൽ സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മെയ് 9 നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. ജോണി ആന്റണി, സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ഉർവ്വശി, അശ്വിൻ ജോസ്, റോസ്ബെത് ജോയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം രെണ ദിവെ. എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ.കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി,മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ. കൊറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ.

പിആർഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. മാർക്കറ്റിങ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. അഡ്വെർടൈസിങ് ബ്രിങ് ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER