'എംപുരാൻ' ട്രെയ്‌ലർ 'ലൂസിഫർ' റീ റിലീസിനൊപ്പമോ? ഇന്നേക്ക് നാലാം നാൾ സ്റ്റീഫന്റെ രണ്ടാം വരവ്

ലൂസിഫറിന്റെ റീ റിലീസ് ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണിപ്പോൾ.
Lucifer
ലൂസിഫർ
Updated on
1 min read

മലയാളം സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒന്നാണ് എംപുരാന്റെ ട്രെയ്‌ലർ. എംപുരാൻ ട്രെയ്‌ലർ പുറത്തുവരുന്നതിന് മുൻപ് ലൂസിഫറിന്റെ റീ റിലീസ് ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ട്രെയ്‌ലർ പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൻ തരം​ഗമായി മാറിയിരിക്കുകയാണ്. ഇതിനേക്കാളും മികച്ച ട്രെയ്‌ലർ കൊണ്ടുവരിക എന്നതാണ് എംപുരാന്റെ ഏറ്റവും വലിയ കടമ്പ എന്നാണ് ഭൂരിഭാ​ഗം പേരും സോഷ്യൽ മീ‍ഡിയയിൽ കുറിച്ചിരിക്കുന്നത്.

ഈ മാസം 20 നാണ് ലൂസിഫർ വീണ്ടും തിയറ്ററുകളിലെത്തുക. മലയാള സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ട്രെയ്ലറുകളില്‍ ഒന്നായിരുന്നു ലൂസിഫറിന്‍റേത്. മലയാളത്തില്‍ സമീപകാലത്ത് പല റീ റിലീസുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സീക്വലിന് മുന്‍പ് ഇത്തരത്തിലൊരു റീ റിലീസ് സംഭവിക്കുന്നത് ആദ്യമായാണ്. ഇന്ത്യയ്ക്ക് പുറത്ത് വിദേശ മാര്‍ക്കറ്റുകളിലും ലൂസിഫർ റീ റിലീസ് ഉണ്ട്.

അതേസമയം എംപുരാന്‍റെ ഫസ്റ്റ് ‍ഡേ ഫസ്റ്റ് ഷോ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ആണ്. നിലവില്‍ മൂന്ന് നിര്‍മാതാക്കളാണ് ചിത്രത്തിന്. ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനുമൊപ്പം ശ്രീ ഗോകുലം മൂവീസ് കൂടി എത്തിയതോടെയാണ് റിലീസ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ മാറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എംപുരാന്‍ 27 ന് എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com