'പൊടിപ്പും തൊങ്ങലും വെച്ച് ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കുന്നത് ക്രൂരത; മമ്മൂട്ടിക്കെതിരെയുള്ളത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍'

ചിത്രത്തിന്റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും സലിം റഹ്മാന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
salim rehman
സലിം റഹ്മാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പംഫെയ്‌സ്ബുക്ക്‌
Updated on

ചിത്രീകരണം പുരോഗമിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സലിം റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തിനെതിരെയും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് എതിരെയും ചിലര്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ആണ്. ചിത്രത്തിന്റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും സലിം റഹ്മാന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മാണം. സി ആര്‍ സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരും രാജേഷ് കൃഷ്ണയും സി വി സാരഥിയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്.

സലിം റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മലയാള സിനിമയും ഓണ്‍ലൈന്‍ മാധ്യമങ്ങളും. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മലയാള സിനിമ വ്യവസായത്തെ എങ്ങനെ തകര്‍ക്കാമെന്ന ഗവേഷണത്തിലാണ് യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. സിനിമ കലാസൃഷ്ടിയാണെങ്കിലും കോടികള്‍ മുടക്ക് മുതലുള്ള ബിസിനസ് കൂടിയാണ്. ഇപ്പോള്‍ ഇക്കൂട്ടര്‍ പുതുതായി വിവാധമാക്കാന്‍ ശ്രമിക്കുന്നത് മഹേഷ് നാരായണ്‍ സംവിധാനം നിര്‍വഹിക്കുന്ന ആന്റോ ജോസഫ് നിര്‍മാണ കമ്പനിയുടെ ബിഗ് ബജറ്റ് മര്‍ട്ടിസ്റ്റാര്‍ ചിത്രത്തെ കുറിച്ചാണ്. വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കാനിരിക്കുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധിയും

നടന്‍ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും ചിത്രം ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതൊഴിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയോ, കോനിര്‍മാതാക്കള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ, പ്രതിസന്ധികളോ നിനിമക്ക് ഇതുവരെ ഉണ്ടായിട്ടില്ല. സിനിമ വളരെ മനോഹരവും ലളിതവുമായി അതിന്റെ പണിപ്പുരയിലാണ്. മലയാളിക്കും മലയാള സിനിമ ഇന്‍ട്രസ്റ്റിക്കും അഭിമാനിക്കാവുന്ന തരത്തില്‍ നിനിമ പൂര്‍ത്തിയാക്കി മുന്‍ തീരുമാന പ്രകാരം റിലീസ് ചെയ്യും. ഈ സിനിമയുടെ തുടരെയുള്ള വിവിധ രാജ്യങ്ങളിലെ വ്യത്യസ്ഥ കാലാവസ്ഥയിലുള്ള ഷെഡ്യൂളുകള്‍ അഭിനേതാക്കളില്‍ പലര്‍ക്കും മനുഷ്യ സഹജകമായി സംഭവിക്കുന്ന, ഉണ്ടാകാവുന്ന ചില ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിട്ടുണ്ട്.

അത് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മുക്കക്കും ഉണ്ടായിട്ടുണ്ട്. അതിനെയും പൊടിപ്പും തൊങ്ങലും വെച്ച് ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധം അസത്യങ്ങള്‍ നിറഞ്ഞ വാര്‍ത്തകള്‍ പടച്ചുവിടുന്നവരും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവരെല്ലാം ആ നടനോടും മലയാളികളോടും ചെയ്യുന്ന പൊറുക്കാന്‍ കഴിയാത്ത ക്രൂരതയാണ്. സിനിമയെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ശാരീരിക പ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമക്കെതിരെയുള്ള ഇത്തരം കാംപയിനുകള്‍ ഇന്‍ഡസ്ട്രിക്ക് തന്നെ അപകടമാണ്. ഇത്തരം നിരുത്തരവാദമായ, വ്യാജ വാര്‍ത്തകള്‍ പ്രേക്ഷകര്‍ അതിന്റെ അവജ്ഞതയോടെ തള്ളിക്കളയണമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ പ്രിയ മലയാളികളോട് അഭ്യര്‍ഥിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com