
അഭിനയ ജീവിതത്തില്‍ സജീവമല്ലെങ്കിലും നടി നവ്യ നായര്‍ നൃത്ത വേദിയില്‍ ഇപ്പോഴും സജീവമാണ്. തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവര്‍ത്തനങ്ങളും ഡാന്‍സ് പ്രോഗ്രാമുമൊക്കെയായി തിരക്കിലാണ് നവ്യ നായര്‍. ഇപ്പോഴിതാ ഗുരുവായൂര്‍ ഉത്സവ വേദിയില്‍ നവ്യ നൃത്തം അവതരിപ്പിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നൃത്തത്തിന്റെ അവസാന ഭാഗത്ത് വികാരഭരിതയായി നില്‍ക്കുന്ന നവ്യയാണ് വിഡിയോയിലുള്ളത്. കൃഷ്ണ സ്തുതി കേട്ട് കരയുകയാണ് നവ്യ. കരഞ്ഞ് പ്രണമിച്ച് നില്‍ക്കുന്ന നവ്യയെ ആശ്വസിപ്പിക്കാന്‍ വേദിക്കടുത്തേയ്ക്ക് ഓടിയെത്തിയ മുത്തശ്ശിയേയും വിഡിയോയില്‍ കാണാം. സെക്യൂരിറ്റി ജീവനക്കാരന്‍ മുത്തശ്ശിയെ വേദിക്കരികില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നവ്യയെ അടുത്തേയ്ക്ക് വിളിച്ച് അവിടെ തന്നെ നില്‍ക്കുകയാണ് അവര്‍. കൃഷ്ണന്റെ മായാജാലം ഇങ്ങനെയും എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു കലാകാരിയും ആസ്വാദകനും ഈശ്വരനോളം ഒന്നാകുന്ന നിമിഷമെന്ന് ഒരാള്‍ കമന്റ് ചെയ്തു.
പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി ആണ് നവ്യയുടെ പുതിയ ചിത്രം. സൗബിന്‍ ഷാഹിര്‍ ആണ് നായകന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക