
എംപുരാന്റെ പ്രൊമോഷൻ പരിപാടികൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ പ്രൊമോഷനിടെ പൃഥ്വിരാജ് പറഞ്ഞ ഒരു മാസ് മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമകൾ എപ്പോഴും കണ്ടന്റ് ബേസ് ചെയ്തുള്ളവയാണ്. മലയാള സിനിമ ഒരിക്കലും ബജറ്റിന്റെ പിന്നാലെ പോകാറില്ല. എന്നാൽ ഈ ചിത്രം ബജറ്റ് ബേസ് ചെയ്താണ് വരുന്നത് എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി.
"ഒരിക്കലുമില്ല, എംപുരാനും കണ്ടന്റ് ബേസ് ചെയ്തുള്ള ചെയ്തുള്ള സിനിമയാണ്. ആ കണ്ടന്റ് കുറച്ച് ചെലവേറിയതാണ് എന്ന് മാത്രം."- എന്നായിരുന്നു പൃഥ്വിയുടെ മറുപടി. കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ ഒന്നോ രണ്ടോ ബിഗ് ബജറ്റ് സിനിമകൾ മാത്രമാണ് മലയാളത്തിൽ നിന്ന് വിജയിച്ചിട്ടുള്ളത്. എന്നാൽ ചെറിയ സിനിമകൾ വിജയിച്ചിട്ടുണ്ട്. എന്താണ് ഈ സ്ഥിതിയെക്കുറിച്ച് പറയാനുള്ളത് എന്ന ചോദ്യത്തിന്, "ചെറിയ സിനിമകൾ, വലിയ സിനിമകൾ എന്നീ മാനദണ്ഡത്തിലല്ല ബോക്സ്ഓഫീസിൽ സിനിമകൾ വിജയിക്കുന്നത്.
എന്റെ കാഴ്ചപ്പാടിൽ രണ്ടുതരം സിനിമകളാണുള്ളത്, നല്ല സിനിമകളും മോശം സിനിമകളും. ഞാനൊരു നല്ല സിനിമയാണ് ചെയ്തിരിക്കുന്നത് എന്നാണ് എന്റെ പ്രതീക്ഷ. ഈ നല്ല സിനിമ കുറച്ച് ചെലവുള്ള നല്ല സിനിമയാണ് എന്ന് മാത്രം" - പൃഥ്വി മറുപടി നൽകി.
എന്റെ കാഴ്ചപ്പാടിൽ രണ്ടുതരം സിനിമകളാണുള്ളത്, നല്ല സിനിമകളും മോശം സിനിമകളും. ഞാനൊരു നല്ല സിനിമയാണ് ചെയ്തിരിക്കുന്നത് എന്നാണ് എന്റെ പ്രതീക്ഷ. ഈ നല്ല സിനിമ കുറച്ച് ചെലവുള്ള നല്ല സിനിമയാണ് എന്ന് മാത്രം" - പൃഥ്വി മറുപടി നൽകി.
"ഞങ്ങൾ ഒരിക്കലും ഈ സിനിമയുടെ ബജറ്റിനെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്ക് ഇത്ര ചെലവുണ്ടെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. എന്റെ അഭിപ്രായത്തിൽ ഈ സിനിമ കാണുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നുവോ അതാണ് ഈ സിനിമയുടെ ബജറ്റ്. അതിനൊപ്പം ഞാൻ ഒരു ചാലഞ്ചും വെക്കുകയാണ്.
നിങ്ങൾ ഊഹിക്കുന്നത് എത്രയായാലും അത് ഈ സിനിമയുടെ യഥാർഥ ബജറ്റിനേക്കാൾ കൂടുതലായിരിക്കും. അതാണ് മലയാളം സിനിമ"- എന്നും പൃഥ്വിരാജ് പറഞ്ഞു. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാർച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക