
ഉണ്ണി മുകുന്ദൻ നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന് അടുത്തിടെ വൻ വിമർശനവും ഉയർന്നിരുന്നു. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന പ്രത്യേകതയോടെ പുറത്തിറങ്ങിയ ചിത്രത്തിന് നേരെ ഏറെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ ആ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
മാർക്കോ പോലുള്ള ഒരു സിനിമയിൽ ആളുകൾക്ക് പ്രശ്നമുണ്ടാകുന്നതിനോട് താൻ വിയോജിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. "ഉണ്ണി എന്റെ സുഹൃത്താണ്. ആ സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ അവർ വയലൻസിനേക്കുറിച്ച് പറഞ്ഞിരുന്നു. ആ സിനിമയുടെ അണിയറപ്രവർത്തകർ ഒരിക്കലും പ്രേക്ഷകരെ വിഡ്ഢികളാക്കിയിട്ടില്ല.
അവർ കൂടെ കൂടെ ഇതൊരു മോസ്റ്റ് വയലന്റ് മൂവി എന്ന രീതിയിലാണ് ആ സിനിമയെ മാർക്കറ്റ് ചെയ്തത്. എന്നിട്ടും ആ സിനിമ പോയി കാണുകയും അതിനെക്കുറിച്ച് പരാതി പറയുകയും ചെയ്യുന്നതിൽ എന്താണ് കാര്യം".- പൃഥ്വിരാജ് പറഞ്ഞു.
മലയാള സിനിമകളിലെ വയലന്‍റ് രംഗങ്ങളും അവയെ അവതരിപ്പിക്കുന്ന രീതിയും സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നു എന്ന തരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ മാര്‍ച്ച് 27ന് ആഗോള റിലീസായി എത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക