
പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടിയാണ് സായ് പല്ലവി. അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം വളരെ പെട്ടെന്ന് തന്നെ സായ് പല്ലവി പ്രേക്ഷക മനസിൽ ചേക്കേറുകയും ചെയ്തു. ഡാൻസിലുള്ള സായ് പല്ലവിയുടെ ഫ്ലെക്സിബ്ലിറ്റിയും എടുത്തു പറയേണ്ട ഒന്നാണ്. റൗഡി ബേബി എന്ന പാട്ടിലെ സായ് പല്ലവിയുടെ ഡാൻസിന് ഇന്നും ആരാധകരേറെയാണ്.
സിനിമയിൽ അഭിനയിക്കുന്ന കാര്യത്തിലും പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്ന കാര്യത്തിലുമൊക്കെ തന്റേതായ നിലപാട് എപ്പോഴും കാത്തു സൂക്ഷിക്കാറുണ്ട് സായ് പല്ലവി. നിരവധി സിനിമകളും സായ് പല്ലവി നിരസിച്ചിട്ടുണ്ട്. ദളപതി വിജയ് നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം ലിയോയിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് സായ് പല്ലവിയെ ആയിരുന്നു.
വിജയ് അവതരിപ്പിച്ച പാർഥിപൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ സത്യ പാർഥിപൻ എന്ന റോളിലേക്കാണ് നടിയെ പരിഗണിച്ചത്. എന്നാൽ സിനിമയിൽ നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടെങ്കിൽ മാത്രമേ അഭിനയിക്കൂ എന്ന് സായ് പല്ലവി അറിയിച്ചിരുന്നു. മാത്രമല്ല താരതമ്യേന ചെറുതും, സ്ക്രീൻ ടൈം കുറഞ്ഞ കഥാപാത്രമാണ് ഇതെന്ന് മനസിലായതോടെ സായ് പല്ലവി ആ ഓഫർ നിരസിക്കുകയായിരുന്നു.
ഒടുവിൽ തൃഷയെ ഈ കഥാപാത്രത്തിനായി സമീപിക്കുകയും അവർ ആ സിനിമ ചെയ്യുകയുമായിരുന്നു. നാഗ ചൈതന്യയ്ക്കൊപ്പമെത്തിയ തണ്ടേൽ ആണ് സായ് പല്ലവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ