

ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്താറുള്ള നടനാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കുമിടയിലും മമ്മൂട്ടിയുടെ ഭക്ഷണ രീതികളേക്കുറിച്ചും ഫിറ്റ്നസിനേക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഡയറ്റീഷ്യൻ നതാഷ മോഹന്‍.
രുചിയിൽ വിട്ടുവീഴ്ചയില്ലാതെ മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് മമ്മൂട്ടിയുടേത് എന്ന് നതാഷ പറയുന്നു. ജങ്ക് ഫുഡും പഞ്ചസാരയും ഒഴിവാക്കുകയും സമീകൃതഭക്ഷണം കഴിക്കുകയും അതിനൊപ്പം കൃത്യമായ വ്യായാമം പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് നതാഷ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് നതാഷ മോഹന്‍ ഇക്കാര്യം പങ്കുവെച്ചത്.
നതാഷ പങ്കുവച്ച ഡയറ്റ് പ്ലാന്‍
1. സമീകൃത ആഹാരം: പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, കോംപ്ലെക്സ് കാർബോ ഹൈഡ്രേറ്റുകൾ എന്നിവ ഓരോ തവണത്തെ ആഹാരത്തിലും ഉൾപ്പെടുന്നു.
2. ജലാംശം: ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിൽ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദിവസം മുഴുവൻ അദ്ദേഹം ധാരാളം വെള്ളം കുടിക്കാറുണ്ട്. ഒപ്പം ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്യുന്നു.
3. പോഷക ആഗിരണം: പരമാവധി പോഷകങ്ങൾക്കും ആന്റി ഓക്‌സിഡന്റുകൾക്കും വേണ്ടി നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
4. ഭക്ഷണ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു.
5. ഹോള്‍ ഫുഡ്സ് (Whole Foods) : മികച്ച ഊർജ്ജ നിലയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും പൂർണവും സംസ്കരിച്ചിട്ടില്ലാത്തതുമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പഞ്ചസാരയും ജങ്ക് ഫുഡും കഴിക്കുന്നത് കുറയ്ക്കുക.
6. പതിവ് ഭക്ഷണം: ഊർജ്ജ നില സ്ഥിരമായി നിലനിർത്താനും ഭക്ഷണത്തോടുള്ള ആസക്തി ഒഴിവാക്കാനും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക. ഇടയ്ക്ക് വിശക്കുന്നപക്ഷം ചെറിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്താം.
7. മൈന്‍ഡ്‍ഫുള്‍ ഈറ്റിങ്: ആസ്വദിച്ച് കഴിക്കുന്നത് ശീലമാക്കുക. വിശപ്പിന്റെ സൂചനകള്‍ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തും.
8. സജീവമായ ജീവിതശൈലി: കൃത്യമായ വ്യായാമം പിന്തുടരുന്ന വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹത്തെപ്പോലെ ആക്ടീവ് ആയിരിക്കുന്നതിന് വ്യായാമവും പോഷണവും കൈകോര്‍ക്കുന്ന ആശയം പിന്തുടരുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates