
പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വാങ്ക സംവിധനം ചെയ്യുന്ന സ്പിരിറ്റ് എന്ന സിനിമയിൽ നിന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്. സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോൺ മുന്നോട്ടുവച്ചതെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് പുറത്തുവരുന്ന വിവരം. ദീപികയ്ക്ക് പകരം സ്പിരിറ്റിൽ തെന്നിന്ത്യൻ നായിക രുക്മിണി വസന്തിനെ പരിഗണിക്കുന്നതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.
സിനിമയുടെ അണിയറപ്രവർത്തകർ രുക്മിണി വസന്തുമായി ചർച്ചകളിലാണെന്നാണ് സൂചനകൾ. സപ്ത സാഗരദാച്ചെ എല്ലോ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് രുക്മിണി. കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോണിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകൾ വന്നത്. ഒരു ദിവസത്തിൽ ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും നടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
കൂടാതെ താൻ തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്‍റുകള്‍ അംഗീകരിക്കാന്‍ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നും സൂചനകളുണ്ട്. ഒക്ടോബറിൽ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കും എന്നും സൂചനകളുണ്ട്.
2027 തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ