മോഹൻലാലിന് വേണ്ടി എംജി ശ്രീകുമാർ പാടിയപ്പോഴെല്ലാം മലയാളികൾ അറിഞ്ഞ് ആഘോഷിച്ചിട്ടുണ്ട്. ഏത് പരിപാടിക്കും ആഘോഷമൊന്ന് കൊഴുക്കണമെങ്കിൽ ഈ കോമ്പോയുടെ ഏതെങ്കിലുമൊരു അടിപൊളി പാട്ട് കാണും. അടിച്ചുപൊളി മാത്രമല്ല ഉള്ളുലയ്ക്കുന്ന പാട്ടുകളും ഈ കോമ്പോയിൽ എത്തിയിട്ടുണ്ട്. 'എന്നോട് പാടണമെന്നോ പാടരുതെന്നോ മോഹൻലാൽ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങളുടെ സൗഹൃദം വേറെയാണ്. അത് സംഗീതമോ അഭിനയമോ അല്ല. ഞങ്ങളുടെ സൗഹൃദം അത് സത്യസന്ധമായ ഒന്നാണ്'- എന്നാണ് എംജി ശ്രീകുമാർ ഒരിക്കൽ മോഹൻലാലിനെക്കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞത്. മോഹൻലാൽ - എംജി ശ്രീകുമാർ കൂട്ടുകെട്ടിലെത്തിയ അടിച്ചുപൊളി പാട്ടുകളിലൂടെ.
മലയാളത്തിലെ അടിച്ചുപൊളി പാട്ടുകളുടെ ബെഞ്ച്മാർക്ക് എന്ന് വേണമെങ്കിൽ പറയാവുന്ന ഒരു പാട്ടാണ് എംജി ശ്രീകുമാർ - മോഹൻലാൽ കോമ്പോയിലെത്തിയ വേൽമുരുകാ... എന്ന പാട്ട്. ഏത് ഗാനമേളയ്ക്കും ഈ പാട്ട് നിർബന്ധവുമാണ് മലയാളികൾക്ക്. കൈതപ്രം ആയിരുന്നു പാട്ടിന് വരികളൊരുക്കിയത്. ദീപക് ദേവ് ആയിരുന്നു സംഗീത സംവിധാനം.
'പഴനിമല മുരുകനു പള്ളി വേ..ലായുധം..
പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം.....
മാർഗഴിത്തിങ്കളോ ജ്ഞാനപ്പഴം..
വരിക വരിക വടിവേലാ
ഹരഹരോ.. ഹര ഹര
ഹരഹരോ ഹര...'
ഏത് ഉറക്കത്തിലും ആരായാലും ചാടി എഴുന്നേറ്റ് ഡാൻസ് കളിക്കുന്ന ഒരു ഗാനമാണിത്. ഇത്രയും കളർഫുളായി ചിത്രീകരിച്ച മറ്റൊരു പാട്ട് മലയാളത്തിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. പാട്ടിലെ ജഗതിയുടെ സാന്നിധ്യവും പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എംജി രാധാകൃഷ്ണൻ ആയിരുന്നു സംഗീതം.
'ചോലമലങ്കാറ്റടിക്കണ്
ജാതിമരം പൂത്തിരിക്കണ്...
മൂപ്പാ മുറവാ...'
എംജി ശ്രീകുമാറും സുജാതയും തകർത്ത് പാടിയ പാട്ടായിരുന്നു ഇത്. മോഹൻലാലിന്റെ അടിപൊളി പെർഫോമൻസും പാട്ടിന്റെ ചേല് കൂട്ടി. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഭരദ്വാജ് ആയിരുന്നു ഈണം നൽകിയത്.
ജോഷി സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രജ. ചിത്രത്തിലെ ചന്ദനമണി സന്ധ്യകളുടെ... എന്ന ഗാനത്തിന് ഇന്നും ഒട്ടേറെ ആരാധകരാണ്. ഗിരീഷ് പുത്തഞ്ചേരിയാണ് ഈ മനോഹരമായ വരികൾക്ക് പിന്നിൽ. എംജി രാധാകൃഷ്ണൻ ആയിരുന്നു സംഗീതമൊരുക്കിയത്.
മോഹൻലാലിന്റെ മറ്റൊരു അസാധ്യപ്രകടനം മലയാളികൾ കണ്ട പാട്ടായിരുന്നു കാക്കകുയിലിലെ ആലാരെ ഗോവിന്ദ എന്ന പാട്ട്. ഈ പാട്ടിന്റെ ചിത്രീകരണ സമയത്ത് മോഹൻലാലിന് പനിയായിരുന്നു എന്ന വിവരം പിന്നീട് അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. ഗിരീഷ് പുത്തഞ്ചേരിയാണ് പാട്ടിന് വരികളൊരുക്കിയത്. എംജി ശ്രീകുമാർ, സംഗീത, നിഖിൽ എന്നിവർ ചേർന്നായിരുന്നു ഗാനം ആലപിച്ചത്. ദീപൻ ചാറ്റർജി ആയിരുന്നു സംഗീതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
