ബിജെപി നേതാവ് അരമണിക്കൂറോളം ആംബുലന്‍സ് തടഞ്ഞിട്ടു: രോഗി ചികിത്സ കിട്ടാതെ മരിച്ചു

ബിജെപി നേതാവുമായ ദര്‍ശന്‍ നാഗ്പാലാണ് രോഗിയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ കേസുകൊടുത്തു. 
ബിജെപി നേതാവ് അരമണിക്കൂറോളം ആംബുലന്‍സ് തടഞ്ഞിട്ടു: രോഗി ചികിത്സ കിട്ടാതെ മരിച്ചു

ഡെല്‍ഹി: അത്യാസന്ന നിലയില്‍ രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ് ബിജെപി നേതാവിന്റെ കാറുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം നീണ്ടപ്പോള്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഹരിയാനയിലെ ഫത്തേഹ്പൂരില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ ദര്‍ശന്‍ നാഗ്പാലിന്റെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

ഹരിയാന സ്വദേശി നവീന്‍ സോണി(42) എന്നയാളാണ് മരിച്ചത്. ബിജെപി നേതാവുമായ ദര്‍ശന്‍ നാഗ്പാലാണ് രോഗിയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ കേസുകൊടുത്തു. 

വാഹനം ഇടിച്ചിട്ടും നിര്‍ത്താതെ പോയ ആംബുലന്‍സിനെ മറികടന്ന് വാഹനം കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവറുമായും രോഗിയുടെ ബന്ധുക്കളുമായും ദര്‍ശന്‍ ഏറെനേരം വാക്കേറ്റം നടത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടതിനാല്‍ രോഗിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകുകയും ചികിത്സ കിട്ടാതെ മരിക്കുകയുമായിരുന്നു.  

രോഗി ഗുരുതരാവസഥയിലാണെന്ന് അറിയിച്ചിട്ടും തങ്ങളെ പോകാന്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പതിനഞ്ച് മിനിട്ട് നേരത്തെ എത്തിച്ചിരുന്നെങ്കില്‍ നവീനെ രക്ഷിക്കാന്‍ കഴിയുമായിരുവെന്ന് ഡോക്ടര്‍ പറഞ്ഞു.

അതേസമയം താന്‍ ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആംബലന്‍സ് ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്നുമാണ് ദര്‍ശന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് സീനിയര്‍ ഓഫിസര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com