ബില്‍ഖീസ് ബാനു ബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ലെന്ന് ഹൈക്കോടതി വിധി

By സമകാലിക മലയാളം  |   Published: 04th May 2017 07:58 PM  |  

Last Updated: 04th May 2017 07:58 PM  |   A+A-   |  

766950_Wallpaper2

മുംബൈ: ഗുജറാത്ത് കലാപാത്തില്‍ ഗര്‍ഭിണിയായ ബില്‍ഖീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കൊന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലുള്ള മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. 2002ലുണ്ടായ ഗുജറാത്ത് കലാപത്തില്‍ 19 കാരിയായ ബില്‍ഖീസ് ബാനുവിനെയും മൂന്ന് വയസുകാരി മകളെയും ഉള്‍പ്പടെ കുടുംബത്തിലെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി.

പ്രതികളായ ഗോവിന്ദ് നായി, സൈലേഷ് ഭട്ട്, ജസ്വന്ത് നായി എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു സിബിഐ ഹര്‍ജി. അതേസമയം, കേസിലെ 11 പ്രതികളുടെ ജീവപര്യന്തം കോടതി ശരിവെച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും ഈ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കി സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കണമെന്നുമായിരുന്നു സിബിഐ കോടതിയില്‍ വാദിച്ചത്.