ഗോ മൂത്രം മുസ്ലീങ്ങള്‍ക്കും സ്വീകാര്യമാവണം: ബാബാ രാംദേവ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th September 2017 04:58 PM  |  

Last Updated: 30th September 2017 04:58 PM  |   A+A-   |  

Baba-Ramdevhgujhjbh

ന്യൂഡെല്‍ഹി: ചികിത്സകളുടെ ഭാഗമായി ഗോ മൂത്രം മുസ്ലിങ്ങള്‍ക്കും സ്വീകാര്യമാവണം എന്ന് യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബ രാംദേവ്. പതഞ്ജലി ഹിന്ദു കമ്പനിയാണെന്ന് പറയുന്നത് വിദ്വേഷത്തിന്റെ മതില്‍ കെട്ടാനാണെന്നും രാംദേവ് പറഞ്ഞു. ഗോമൂത്രം ചികിതസയ്ക്കായി ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറയുന്നുണ്ട് രാംദേവ് കൂട്ടിച്ചേര്‍ത്തു.

'ഹിമാലയ ഡ്രഗ് കമ്പനിക്കും ഹംദര്‍ദിനും എന്റെ എല്ലാ വിധ പിന്തുണയുമുണ്ട്. ഹിമാലയ ഗ്രൂപ്പിന്റെ ഫറൂഖ് ഭായ് എനിക്ക് അദ്ദേഹത്തിന്റെ സ്ഥലം സംഭാവനയായി തന്നിട്ടുണ്ട്. അതും യോഗ ഗ്രാമം സ്ഥാപിക്കാന്‍'. രാംദേവ് ഇന്ത്യാടിവിയുടെ പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു.

10000 കോടി രൂപ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ്പിന്റെ പിന്തുടര്‍ച്ചക്കാരെ താന്‍ കണ്ടുവെച്ചിട്ടുണ്ട്. താന്‍ പരിശീലനം നല്‍കിയ 500 സന്യാസികള്‍ക്കാണ് ഇതിന്റെ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരിക്കുകയെന്നും രാംദേവ് പറഞ്ഞു. അടുത്ത നൂറു വര്‍ഷത്തേക്ക് പതഞ്ജലി ഗ്രൂപ്പ് എങ്ങനെയായിരിക്കണമെന്നുകൂടി താന്‍ ആലോചിച്ചിട്ടുണ്ട്. പിന്തുടര്‍ച്ചക്കാരെ ഏല്‍പ്പിച്ചായിരിക്കും താന്‍ സ്ഥാപനം വിടുകയെന്നും രാംദേവ് പറഞ്ഞു.