യെദ്യൂരപ്പ ശിക്കാരിപ്പുരയിൽ ; കർണാടകയിൽ ബി​ജെ​പി​ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പുറത്തുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2018 08:37 AM  |  

Last Updated: 09th April 2018 08:37 AM  |   A+A-   |  

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട‌​ക നി​യ​മ​സ​ഭ​ തിരഞ്ഞെടുപ്പിനുള്ള ബി​ജെ​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 72 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.  ബിജെപിയുടെ മു​ഖ്യ​മ​ന്ത്രി സ്ഥാനാർത്ഥി  ബി​എ​സ്.​യെദ്യൂ​ര​പ്പ, പാർട്ടിയുടെ മുതിർന്ന നേതാക്കളായ ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ർ, കെ.​എ​സ്. ഈ​ശ്വ​ര​പ്പ എ​ന്നി​വ​ർ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. 

ശിക്കാരിപ്പുരയിൽ നിന്നാകും മുൻ മുഖ്യമന്ത്രിയായ ബി എസ് യെദ്യൂരപ്പ ജനവിധി തേടുക. ജ​ഗദീഷ് ഷെട്ടാർ ഹൂ​ഗ്ലി ദാർവാഡ് സെന്ററിലും, കെഎസ് ഈശ്വരപ്പ ഷിമോ​ഗയിലും മൽസരിക്കും. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ മൂന്നു വനിതകളും ഇടംപിടിച്ചിട്ടുണ്ട്. 

പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സിം​ഗ്, സു​ഷ​മാ സ്വ​രാ​ജ്, ബിഎസ് യെദ്യൂരപ്പ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. പാർട്ടി ആസ്ഥാനത്ത് ബിജെപി അധ്യക്ഷൻ അമിത് ഷായാണ് സ്ഥാനാർത്ഥികളുടെ  പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്.

മെയ് 12 നാണ് കർണാകടയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 224 അം​ഗ സഭയിൽ 150 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. കോൺ​ഗ്രസ് ഈ മാസം 15 ന് മുഴുവൻ സ്ഥാനാർത്ഥികളേയും ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ജനതാദൾ സെക്കുലറാകട്ടെ ഇതിനകം, 126 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.