'വഴങ്ങിക്കൊടുത്താൽ' നിറയെ മാർക്കും പണവും ; വിദ്യാർത്ഥിനികളെ ഉപദേശിച്ച അധ്യാപിക അറസ്റ്റിൽ

വിരുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയാണ് അറസ്റ്റിലായത്
 'വഴങ്ങിക്കൊടുത്താൽ' നിറയെ മാർക്കും പണവും ; വിദ്യാർത്ഥിനികളെ ഉപദേശിച്ച അധ്യാപിക അറസ്റ്റിൽ

ചെ​ന്നൈ: കൂ​ടു​ത​ൽ മാ​ർ​ക്കും പ​ണ​വും ല​ഭി​ക്കാ​ൻ സര്‍വകലാശാലാ അധികൃതര്‍ക്ക് 'വഴങ്ങിക്കൊടുക്കാന്‍' വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കോളേജ് അധ്യാപിക അറസ്റ്റിൽ.  വിരുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയാണ് അറസ്റ്റിലായത്.

അറുപ്പുകോട്ടൈയ്ക്കടുത്ത വീട്ടില്‍ ഒളിവിലായിരുന്ന അധ്യാപികയെ തിങ്കളാഴ്ച വൈകീട്ട് പോലീസും റവന്യൂ അധികൃതരും എത്തി വീടിന്റെ പൂട്ടുതുറന്ന് അകത്തുകയറി അറസ്റ്റുചെയ്യുകയായിരുന്നു. മധുര കാമരാജ് സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ നേരത്തെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

നാലുവിദ്യാര്‍ഥിനികളെ ഫോണില്‍ വിളിച്ച് മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതമേധാവികള്‍ക്ക് ശാരീരികമായി വഴങ്ങിക്കൊടുക്കാന്‍ നിര്‍മല ദേവി നിര്‍ദേശിച്ചെന്നാണ് പരാതി. ഇതിലൂടെ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നും അധ്യാപിക ഉപദേശിച്ചു. ഈ ​മാ​സം ആ​ദ്യ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും അ​ധ്യാ​പി​ക​യും ഫോ​ണ്‍ സം​ഭാ​ഷ​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. 

85 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം മാ​ർ​ക്കും പ​ണ​വും ല​ഭി​ക്കാ​ൻ ചി​ല വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​നായിരുന്നു അധ്യാപികയുടെ ഉപദേശം. 'നിങ്ങള്‍ വേണ്ടതുപോലെ പ്രവര്‍ത്തിച്ചാല്‍ സര്‍വകലാശാല നിങ്ങള്‍ക്ക് സഹായവുമായി ഒപ്പംനില്‍ക്കും. വിവരം പുറത്തുവിട്ടാല്‍ തിക്താനുഭവമായിരിക്കും ഫലം'. തങ്ങള്‍ക്കുവേണ്ടത് സര്‍ക്കാര്‍ ജോലിയാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയപ്പോള്‍, വൈസ് ചാന്‍സലര്‍ പദവിക്കുപോലും ഇപ്പോള്‍ രാഷ്ട്രീയസ്വാധീനം ആവശ്യമാണെന്നായിരുന്നു അധ്യാപികയുടെ മറുപടി.  

19 മിനിറ്റുനേരം സംഭാഷണം നീണ്ടു. അടുത്തയാഴ്ച ഉത്തരം നല്‍കണമെന്ന് പറഞ്ഞാണ് അധ്യാപിക ഫോണ്‍സംഭാഷണം അവസാനിപ്പിക്കുന്നത്. വിദ്യാര്‍ഥിനികള്‍ കോളേജ് അധികൃതര്‍ക്ക് പരാതിനല്‍കിയതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അതേസമയം, പുറത്തായ സംഭാഷണം തന്റേതാണെന്നും എന്നാല്‍, കുട്ടികള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അധ്യാപിക നിര്‍മല ദേവി പ്രതികരിച്ചു. മധുര സര്‍വകലാശാലയുടെ പേര് കളങ്കപ്പെടുത്താൻ കെട്ടിച്ചമച്ചതാണിതെന്ന് വൈസ് ചാന്‍സലര്‍ പി.പി. ചെല്ലദുരൈ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com