ചോദ്യചോര്‍ച്ചയില്‍ മനസ് തകര്‍ന്നവര്‍ക്ക് ആശ്വാസവുമായി വീണ്ടും പുസ്തകവുമായി മോദി വരും; പരിഹാസവുമായി രാഹുല്‍
By സമകാലിക മലയാളം ഡെസ്ക്ക് | Published: 30th March 2018 02:33 PM |
Last Updated: 30th March 2018 02:33 PM | A+A A- |

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരീക്ഷാ സമ്മര്‍ദം ഒഴിവാക്കുന്നതിനുളള മാര്‍ഗങ്ങളായിരുന്നു മോദിയുടെ ആദ്യ പുസ്തകം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ചോദ്യചോര്‍ച്ച ഭാവിയെ ബാധിക്കാതിരിക്കുന്നതിനുളള മാര്‍ഗങ്ങളാകും അടുത്തത് എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
PM wrote Exam Warriors, a book to teach students stress relief during exams.
— Rahul Gandhi (@RahulGandhi) March 30, 2018
Next up: Exam Warriors 2, a book to teach students & parents stress relief, once their lives are destroyed due to leaked exam papers. pic.twitter.com/YmSiY0w46b
നേരത്തെ ചോര്‍ന്ന സിബിഎസ്ഇ ചോദ്യപേപ്പറുകള്‍ ഏകദേശം ആയിരം കുട്ടികളുടെയെങ്കിലും കൈകളില്‍ എത്തിയിട്ടുണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിബിഎസ്ഇ എക്‌സാമിനേഷന്‍ കണ്‍ട്രോളറെ നാല് മണിക്കൂറോളം ഡല്‍ഹിയില്‍ െ്രെകം ബ്രാഞ്ച് ചോദ്യം ചെയ്തു. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സിബിഎസ്ഇ ഉദ്യോഗസ്ഥരോട് എവിടെയാണ് ചോദ്യപേപ്പറുകള്‍ പ്രിന്റ് ചെയതത് എന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എങ്ങനെയാണ് ചോദ്യപേപ്പര്‍ കൊണ്ടുപോയതെന്നും വിവരങ്ങള്‍ ആരാഞ്ഞുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്ന് ആറ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താംക്ലാസ് വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 35000രൂപക്കാണ് ഓരോ ചോദ്യപേപ്പറും വിറ്റത് എന്നും അന്വേഷണ സംഘം പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വിവരം സിബിഎസ്ഇക്ക് ഇമെയില്‍ അയച്ചത് ആര് എന്നറിയാനുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ചോദ്യപേപ്പര്‍ ഇന്ത്യയില്‍ ഒട്ടാകെ ചോര്‍ന്നിട്ടില്ലെന്നും, ഡല്‍ഹിയില്‍ മാത്രമാണ് ചോര്‍ന്നിരിക്കുന്നതെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍.ആര്‍ ഉപാധ്യായ പറഞ്ഞു. കേസില്‍ െ്രെകം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. പത്താം ക്ലാസിലെ കണക്ക് ചോദ്യപേപ്പറും, പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് ചോദ്യപ്പേപ്പറുമാണ് വാട്‌സാപ്പ് വഴി ചോര്‍ന്നത്.